Friday, July 26, 2024
Homeഅമേരിക്കന്യൂ ജേഴ്‌സി എലിമെൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഓഫീസിൽ നിന്ന് 700 ഡോളറിലധികം മോഷ്ടിച്ചതായി ആരോപണം

ന്യൂ ജേഴ്‌സി എലിമെൻ്ററി സ്കൂൾ പ്രിൻസിപ്പൽ ഓഫീസിൽ നിന്ന് 700 ഡോളറിലധികം മോഷ്ടിച്ചതായി ആരോപണം

നിഷ എലിസബത്ത് ജോർജ്

എവർഷാം ടൗൺഷിപ്പ്, ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ഒരു സ്‌കൂൾ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള പണം മോഷ്ടിച്ചതിന് ശേഷം ആരോപണം നേരിടുന്നു. 46 കാരിയായ കോളിൻ ഷ്രോഡറിനെ മാർച്ച് ഒന്നിന് ഒരു മോഷണക്കേസിൽ അറസ്റ്റ് ചെയ്തതായി എവർഷാം പോലീസ് പറയുന്നു.

ഹെലൻ എൽ. ബീലർ എലിമെൻ്ററി സ്കൂളിലെ പ്രിൻസിപ്പൽ ഷ്രോഡർ, സ്കൂളിൻ്റെ പ്രധാന ഓഫീസിൽ നിന്ന് 700 ഡോളറിലധികം മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്നു.

കോളിൻ ഷ്രോഡർ മോഷ്ടിച്ച പണം എവർഷാം ടൗൺഷിപ്പ് സ്‌കൂൾ ഡിസ്ട്രിക്ടിൻ്റേതാണെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി അവസാനമാണ് മോഷണം നടന്നതെന്നാണ് സൂചന. പോലീസ് അന്വേഷണം തുടരുന്നതിനാൽ ഷ്രോഡർ അവധിയിൽ തുടരും.

റിപ്പോർട്ട്: നിഷ എലിസബത്ത് ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments