Monday, September 16, 2024
Homeകേരളംസംസ്ഥാന അവാർഡ്

സംസ്ഥാന അവാർഡ്

കോട്ടയ്ക്കൽ. സംയോജിത ശിശുവികസന പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്ന നേട്ടങ്ങൾ കൈവരിക്കുന്നതിന് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ച സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള അവാർഡ് മലപ്പുറം റൂറൽഐസിഡിഎസിലെ  ടി.വി.മുംതാസിന്.
അങ്കണവാടികളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റിയതും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ക്ഷേമപ്രവർത്തനങ്ങൾ കുറ്റമറ്റരീതിയിൽ നടപ്പാക്കിയതും മറ്റും മുൻനിർത്തിയാണ് പുരസ്കാരം. കോട്ടയ്ക്കൽ കോട്ടൂർ സ്വദേശിയാണ്. 7ന് വനിതാദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും.
– – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments