Monday, September 21, 2026
Homeഅമേരിക്കഅമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ​വെടിയേറ്റു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ​വെടിയേറ്റു

പെൻസിൽവാനിയ: പെൻസിൽവേനിയയിൽ ബട്ട്ലർ എന്ന സ്ഥലത്ത് ഒരു പൊതുയോഗത്തിൽ പ്രസംഗിക്കുന്നതിനിടെ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനുനേരെ ഒരാൾ വെടിയുതിർത്തു. ആക്രമണത്തില്‍ ട്രംപിന് പരിക്കേറ്റെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

സംഭവത്തില്‍ കാണികളിലൊരാളും, വെടിയുതിർത്ത ആളും കൊല്ലപ്പെട്ടതായും പ്രാഥമിക വിവരമുണ്ട്. ട്രംപിന്‍റെ വലത്തേ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം.

വേദിയുടെ സുരക്ഷാ പരിധിക്ക് പുറത്ത് നിന്ന് ഒന്നിലധികം റൗണ്ട് വെടിയുതിർത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴ്പ്പെടുത്തിയതായും സംശയിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമണം ഉണ്ടായ ഉടനെ സീക്രട്ട് സര്‍വീസ് സുരക്ഷാ സേന ഇടപെട്ട് ട്രംപിന് സുരക്ഷാ വലയം തീര്‍ത്തു. ട്രംപ് നിലവില്‍ സുരക്ഷിതനാണെന്ന് സുരക്ഷാ സേന അറിയിച്ചു.

മുൻ പ്രസിഡൻ്റ് ട്രംപിൻ്റെ റാലിയിൽ നടന്ന സംഭവത്തെക്കുറിച്ച് പ്രസിഡൻറിന് പ്രാഥമിക വിശദീകരണം ലഭിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു. ട്രംപിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിശോധിച്ചുവെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ട്രംപിന്‍റെ വക്താവ് അറിയിച്ചു. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ട്രംപിനുനേരെയുണ്ടായത് വധശ്രമമാണെന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്.

അക്രമം ‘തീർത്തും അസ്വീകാര്യമാണ്’ “ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെയോ രാഷ്ട്രീയ നേതാവിനെയോ ലക്ഷ്യം വച്ചുള്ള അക്രമം തീർത്തും അംഗീകരിക്കാനാവില്ല,” “അതിന് പെൻസിൽവാനിയയിലോ അമേരിക്കയിലോ സ്ഥാനമില്ല.”പെൻസിൽവാനിയ ഡെമോക്രാറ്റിക് ഗവർണർ ജോഷ് ഷാപ്പിറോ പ്രസ്താവനയിൽ പറഞ്ഞു.

വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ ഫ്ലോറിഡയിലെ ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബ്ബിന് പുറത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ