Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കതായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

തായ്‌ലൻഡിൽ സ്‌കൂൾ ബസിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

തായ്‌ലൻഡിൽ 44 പേരുമായി പോയ ബസിനു തീപിടിച്ച് 25 വിദ്യാർഥികൾ മരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ ബസ്സിൽ ഉണ്ടായിരുന്നത്. തീപ്പിടുത്തത്തിൽ കൂടുതൽ ജീവൻ നഷ്ടപ്പെട്ടേക്കാമെന്ന് സൂചന. തലസ്ഥാനമായ ബാങ്കോക്കിന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) വടക്കുള്ള ഉതൈ താനിയിൽ നിന്നും ഫീൽഡ് ട്രിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുട്ടികളും അധ്യാപകരും സഞ്ചരിച്ചിരുന്ന മൂന്ന് ബസുകളിൽ ഒന്നിനാണ് തീപ്പിടിച്ചത്.

സംഭവത്തിൽ എത്രപേർ മരിച്ചെന്നോ പരിക്കുപറ്റിയവരുടെ എണ്ണത്തെക്കുറിച്ചോ ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തിൽ 16 വിദ്യാർത്ഥികളെയും മൂന്ന് അധ്യാപകരെയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് ഗതാഗത മന്ത്രി സൂര്യ ജുവാങ്‌റൂങ്‌ഗ്രുവാങ്‌കിറ്റ് പറഞ്ഞു.

സംഭവത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അതിനാൽ തന്നെ പല മൃതദേഹങ്ങളും ഇനിയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടത്തിൽ രക്ഷപ്പെട്ടവരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, അപകടത്തിൽ പരിക്കേറ്റവരുടെ എല്ലാ ചികിത്സാ ചെലവുകളും കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകുമെന്ന് പ്രധാനമന്ത്രി പറ്റോങ്‌ടർൻ ഷിനവത്ര പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ