Friday, July 3, 2026
Homeഅമേരിക്കകാലിഫോര്‍ണിയയില്‍ മങ്കയുടെയും ബേ മലയാളിയുടെയും സ്വീകരണം ഏറ്റുവാങ്ങി 'ടീം പ്രോമീസ്' പ്രചാരണത്തില്‍ മുന്നേറുന്നു

കാലിഫോര്‍ണിയയില്‍ മങ്കയുടെയും ബേ മലയാളിയുടെയും സ്വീകരണം ഏറ്റുവാങ്ങി ‘ടീം പ്രോമീസ്’ പ്രചാരണത്തില്‍ മുന്നേറുന്നു

ശ്രീകുമാർ

ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളി സംഘടനകളുടെ നെടുംതൂണായ ഫോമായെ കൂടുതല്‍ കരുത്തോടെ, സുതാര്യതയോടെ മുന്നോട്ട് നയിക്കാനുള്ള ദൃഢപ്രതിജ്ഞയുമായി മുന്നേറുന്ന ‘ടീം പ്രോമീസി’ന്, മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക), ബേ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ വാലി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളാ ഹൗസില്‍ ഹൃദ്യമായ സ്വീകരണം നല്‍കി.ഫോമാ 2026-2028 വര്‍ഷത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി ടീം പ്രോമീസ് മുന്നോട്ടുവയ്ക്കുന്ന ഭാവനാപൂര്‍ണമായ നാല് പ്രോമീസുകള്‍ക്കും ഈ സ്വീകരണ യോഗത്തില്‍ വലിയ സ്വീകാര്യത ലഭിച്ചുവെന്ന് ഫോമായുടെ സ്ഥാപകനും ടീം പ്രോമീസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) പറഞ്ഞു.

‘വിദ്യാജ്യോതി’ സ്‌കോളര്‍ഷിപ്പ് പദ്ധതി, ‘ആര്‍ദ്രം’ കാന്‍സര്‍ കെയര്‍ പ്രോജക്ട്, ‘കേരള പഠന’ സംരംഭം, ‘ഫോമാ കെയര്‍’ (കരുതല്‍) എന്നിവയാണ് ടീം പ്രോമീസ് ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികള്‍. കേവമായ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കപ്പുറം, അമേരിക്കന്‍ മലയാളികളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുന്നതിനായുള്ള സമഗ്ര പരിപാടികളാാണിതെന്ന് മാത്യു വര്‍ഗീസ് വ്യക്തമാക്കി. വാക്കുകളിലല്ല, പ്രവര്‍ത്തിയിലാണ് തങ്ങളുടെ വിശ്വാസമെന്നും സംഘടനയുടെ പൊതുവായ നന്മയും ഓരോ അംഗസംഘടനയുടെയും വളര്‍ച്ചയും ലക്ഷ്യമിട്ട്, വ്യക്തമായ കാഴ്ചപ്പാടുകളോടെയാണ് നിങ്ങളുടെ മുന്നിലേക്ക് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ ശാക്തീകരണം, യുവജന-വനിതാ നേതൃത്വ വികസനം, വിദ്യാഭ്യാസം, സുതാര്യത, ഉത്തരവാദിത്വം, അംഗസംഘടനകളുമായുള്ള കൂടുതല്‍ സഹകരണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തന പദ്ധതികളാണ് ടീം പ്രോമിസ് അവതരിപ്പിക്കുന്നത്. യോഗത്തില്‍ പദ്മപ്രിയ പലോട്ട് (മങ്ക പ്രസിഡന്റ്), നൗഫല്‍ കപ്പച്ചാലി (ബേ മലയാളി പ്രസിഡന്റ്), സുനില്‍ വര്‍ഗീസ് (മങ്ക മുന്‍ പ്രസിഡന്റ്), റിനി പൗലോസ് (ഫോമാ വെസ്റ്റേണ്‍ റീജിയന്‍ ചെയര്‍മാന്‍), ജോബി പൗലോസ്, വിന്‍സെന്റ് ബോസ്, പ്രിന്‍സ് നെച്ചിക്കാട്ട്, മരിയദാസന്‍, ജോണ്‍ പോള്‍ വര്‍ക്കി (മങ്ക ട്രഷറര്‍), ജിതേഷ് ചന്ദ്രന്‍, ജാക്‌സണ്‍ പൂയപ്പാടം, ആന്റണി ഇല്ലിക്കാട്ടില്‍, ജേക്കബ് എഫ്രേം തുടങ്ങിയലര്‍ സംസാരിച്ചു. ആര്‍.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജന്‍ മൂലേപ്ലാക്കലിനും, നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്ന ഡാനിഷ് തോമസ്, ഷൈജു വര്‍ഗീസ് എന്നിവര്‍ക്കും യോഗം വിജയശംസകള്‍ നേര്‍ന്നു.

വിശ്വാസം, സത്യസന്ധത, ഉത്തരവാദിത്തം, സുതാര്യത എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു പുതിയ കാഴ്ചപ്പാടിന്റെ സന്ദേശ വാഹകരാവുകയാണ് ടീം പ്രോമീസ്. കരുത്തും ഐക്യവും കൈമുതലായുള്ള ഒരു ഫോമായെ വാര്‍ത്തെടുക്കാന്‍ ടീം പ്രോമീസ് ഏവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും അഭ്യര്‍ത്ഥിച്ചു.മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ തങ്ങള്‍ക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് ഹൃദയപൂര്‍വം നന്ദി പറഞ്ഞു.

ശ്രീകുമാർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com