Friday, July 3, 2026
Homeഅമേരിക്കഅമേരിക്ക 250ൻ്റെ മലയാള ശിഖയായി നാമം ലെഗസി എഡിഷൻ പണിപ്പുരയിൽ

അമേരിക്ക 250ൻ്റെ മലയാള ശിഖയായി നാമം ലെഗസി എഡിഷൻ പണിപ്പുരയിൽ

(ജോർജ് നടവയൽ)

സെൻ്റ് ജോർജ്സ് അവന്യൂ (ന്യൂ ജേഴ്സി): മഹത്തായ അമേരിക്കൻ ഐക്യനാടുകൾ ഇരുനൂറ്റമ്പതാം ജന്മദിനത്തിന്റെ സയൂജ്യത്തിലേയ്ക്ക് പടവേറുമ്പോൾ, അമേരിക്കൻ മലയാള പ്രൗഢിയുടെ സാക്ഷ്യപത്രമായി, ആഗോള മലയാളിസമൂഹം മുദ്രണം ചാർത്തിയ, സമാനതകളില്ലാത്ത വിജയഗാഥകൾ, വരുംതലമുറകൾക്കായി, അനശ്വരമാക്കാൻ, ‘നാമം ലെഗസി എഡിഷൻ’ എന്ന ചരിത്രഗ്രന്ഥം പണിപ്പുരയിൽ അണിഞ്ഞൊരുങ്ങുന്നെന്ന് നാമം ഭാരവാഹികൾ അറിയിച്ചു.

ഒന്നരപ്പതിറ്റാണ്ടുകൊണ്ട്, സാംസ്കാരിക-സേവന രംഗങ്ങളിൽ, അനുപമ വഴിത്താര സ്ഥാപിച്ച, ‘നാമവും’ (NAMAM), എംബിഎൻ ഫൗണ്ടേഷനും സംയുക്തമായി സമർപ്പിക്കുന്ന “നാമം എക്സലൻസ് അവാർഡ്”, 2026, ഓഗസ്റ്റ് 2 ഞായറാഴ്ച, വൈകുന്നേരം 5 മണിക്ക്, ന്യൂജേഴ്സി റോയൽ ആൽബർട് പാലസിൽ അരങ്ങേറും. വിപുലമായ ഈ സാംസ്കാരിക സദസ്സിലാണ്, ആഗോള മലയാളിയുടെ കീർത്തിമുദ്രയാകുന്ന, “നാമം ലെഗസി എഡിഷൻ” എന്ന ചരിത്രഗ്രന്ഥം പ്രകാശം പ്രസരിപ്പിക്കുക. സാമൂഹികസേവനം, പ്രതിഭാ വിലാസം, സർഗസാഹിത്യ ചേതന, വ്യവസായം, നവീകരണം, വികസനം, നേതൃത്വം, എന്നീ മേഖലകളിൽ, നവഭാവുകത്വം രചിച്ച, 40 വ്യക്തിത്വമികവുകളുടെ ജീവിതരേഖയാണ്, ‘നാമം ലെഗസി ചേംബർ ഓഫ് എക്സലൻസ്’ (Chamber of Excellence), എന്ന, കോഫി ടേബിൾ ബുക്കിൽ സമന്വയിക്കുന്നത്.

അമേരിക്ക, സ്വാതന്ത്ര്യത്തിന്റെ ഇരുന്നൂറ്റിയമ്പതാം വാർഷികം ആഘോഷിക്കുന്ന അസുലഭ വേളയിൽ, ഇന്ത്യൻ വംശജർക്ക് പ്രതീക്ഷകളുടെ കാനൻ ദേശമായ ഈ ധന്യ നാടിന്റെ നിർമ്മിതിയിലുള്ള സമ്പൂർണ്ണ പങ്കാളിത്തം അടയാളപ്പെടുത്താനുള്ള സുവർണ്ണാവസരമാണ്, “നാമം ലെഗസി എഡിഷൻ” പ്രസിദ്ധീകരിക്കുന്നതിലൂടെ സാദ്ധ്യമാക്കുന്നത് എന്ന്, നാമം ഫൗണ്ടറും സെക്രട്ടറി ജനറലുമായ മാധവൻ ബി നായർ പറഞ്ഞു. “ചരിത്രം എന്നത്, കേവലം കഴിഞ്ഞുപോയ കാര്യങ്ങളല്ല; അത് മനുഷ്യർ ജീവിച്ച കഥകളാണ്. ആ കഥകൾ രേഖപ്പെടുത്താതിരുന്നാൽ നാം ആരാണെന്ന തിരിച്ചറിവ് നമുക്ക് നഷ്ടപ്പെടും” എന്ന വിവേകം പാലിക്കുകയാണ് നാമം ലെഗസി എഡിഷൻ നിർവഹിക്കുന്നത്. (“History is a guide to navigation in perilous times. History is who we are and why we are the way we are.” David McCullough, the Pulitzer winning American historian, is the author of that line. He delivered it publicly in his 1984 commencement address at Wesleyan University, and the quote has since become one of his most widely cited reflections on the purpose of history).

പൂർവ്വികർ നടന്നേറിയ വഴികളെയും ചരിത്രനിമിഷങ്ങളെയും നിധിപോലെ കാത്തുസൂക്ഷിക്കുന്നതിലും സ്മരണികകളായി (Souvenirs) കൈമാറുന്നതിലും പാശ്ചാത്യർ എന്നും ജാഗ്രത പുലർത്താറുണ്ട്. എന്നാൽ കഠിനാധ്വാനം കൊണ്ട് വിജയത്തിന്റെ കൊടുമുടികൾ കീഴടക്കുമ്പോഴും, സ്വന്തം ജീവിതവഴികൾ വരുംതലമുറയ്ക്കായി രേഖപ്പെടുത്തി വെയ്ക്കാൻ, മലയാളി

മറന്നുപോകുകയാണ് പതിവ്. ലഭിക്കുന്ന പുരസ്കാരങ്ങൾ കേവലം ഷെൽഫിലെ ഫലകങ്ങളിൽ ഒതുങ്ങാതെ, വരുംതലമുറകൾക്ക് വഴികാട്ടിയാകും വിധം, പ്രീമിയം അച്ചടി രൂപത്തിൽ സൂക്ഷിച്ചുവെക്കേണ്ടതുണ്ടെന്ന തിരിച്ചറിവാണ് , ഈ പദ്ധതിക്ക് പിന്നിൽ എന്ന്, നാമം പ്രസിഡൻ്റ് പ്രദീപ് മേനോൻ വ്യക്തമാക്കി. ഇത് വെറുമൊരു ആഢംബരമോ, പൊങ്ങച്ചത്തിന്റെ (Snobbery) പ്രദർശനനമോ അല്ല; മറിച്ച് വേരുകൾ മറക്കാത്ത ഒരു സമൂഹം, തങ്ങളുടെ സാംസ്കാരിക പൈതൃകം (Cultural Legacy), വരുംതലമുറയ്ക്കായി കരുതിവെക്കുന്ന പവിത്രമായ ദൗത്യമാണ്, എന്നാണ് സെക്രട്ടറി ബിന്ദു സത്യ സൂചിപ്പിച്ചത്.

ഡിജിറ്റൽ സ്ക്രീനുകളിൽ വിവരങ്ങൾ അധികപ്പറ്റായി മനം മടുപ്പിക്കുന്ന ഏ ഐ യുഗത്തിൽ, നാമം ലെഗസി എഡിഷൻ എന്ന പ്രീമിയം ഹാർഡ്‌കവർ പുസ്തകം, ലിവിംഗ് റൂമുകളിലും ഔദ്യോഗിക ഓഫീസുകളിലും സ്ഥാപനങ്ങളിലും, തലമുറകളോളം പ്രൗഢിയോടെ നിലകൊള്ളും. എഴുത്തുകാരി ലൂസി ഹാമിൽട്ടൺ നിരീക്ഷിച്ചതുപോലെ: “കോഫി ടേബിൾ ബുക്ക് എന്നത്, കേവലം ഒരു പുസ്തകമല്ല; പ്രത്യുത, തുറക്കാതെ ഇരിക്കുമ്പോൾ പോലും, അത്, സ്ഥിതി ചെയ്യുന്ന മുറിയുടെ മൂല്യവും,, അതിലെ കഥാപാത്രങ്ങളുടെ പ്രൗഢിയും വിളിച്ചോതുന്ന ഒരു സാംസ്കാരിക ചിഹ്നമാണ്” (“A coffee table book is more than a publication; even when closed, it anchors a room, declaring the weight of its stories and the sophistication of its subject.”).

തിരഞ്ഞെടുക്കപ്പെടുന്ന 40 പേരുടെ ജീവിതയാത്ര, മൂന്ന് വീതം പേജുകളിലായി, ഈ ഗ്രന്ഥത്തിൽ, പ്രൊഫഷണൽ രീതിയിലുള്ള എഴുത്തിലൂടെയും, സിനിമാറ്റിക് ഫോട്ടോഗ്രാഫിയിലൂടെയും, കാത്തുസൂക്ഷിക്കും. നാമം നെറ്റ്‌വർക്കിലുടനീളം അഞ്ചുലക്ഷത്തിലധികം ആളുകളിലേക്ക് എത്തുന്ന,

സോഷ്യൽ മീഡിയ കാമ്പെയ്‌നുകളും, ഈ ചരിത്ര പതിപ്പിന്റെ ഭാഗമാകും. നാമം പ്ലാറ്റ്‌ഫോമിലുള്ള സ്ഥിരമായ ഡിജിറ്റൽ ആർക്കൈവും ഈ അംഗീകാരങ്ങൾക്ക് മാറ്റുകൂട്ടും.

അർത്ഥവത്തായ സ്വാധീനം സൃഷ്ടിച്ച സംരംഭകർ, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകൾ, സാമൂഹിക നേതാക്കൾ, മാറ്റങ്ങൾ കൊണ്ടുവന്ന നവീനർ എന്നിവരെയാണ് ഈ പതിപ്പിലേക്ക് പരിഗണിക്കുന്നത്. പങ്കാളിത്തം 40 പേർക്കായി കർശനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വ്യക്തികൾക്ക് സ്വന്തമായോ സുഹൃത്തുക്കൾ വഴിയോ നാമനിർദ്ദേശങ്ങൾ ശുപാർശ ചെയ്യാം. മൂല്യപ്രഭാവം, ആധികാരികത എന്നിവ മുൻനിർത്തി എഡിറ്റോറിയൽ ടീം പ്രാഥമിക പരിശോധന നടത്തിയ ശേഷം തിരഞ്ഞെടുക്കപ്പെടുന്നവരുമായി വൺ-ഓൺ-വൺ പ്രൊഫഷണൽ ടെലിഫോൺ അഭിമുഖം നടത്തും. ഇതിനുശേഷമാണ് ഫീച്ചർ നിർമ്മാണവും പുസ്തകത്തിലേക്കുള്ള വിന്യാസവും ആരംഭിക്കുന്നത് എന്ന് നാമം കോർഡിനേറ്റർ സത്യ വൈ പറഞ്ഞു.

2026 മെയ് 25-ന് ആരംഭിച്ച നാമനിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജൂലയ് 7. 2026 ജൂലൈ 15-ന്, തിരഞ്ഞെടുക്കപ്പെടുന്നവരുടെ വിവരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനസേവകരായ നേതാക്കൾ, സംരംഭകർ, പ്രമുഖ മാധ്യമ പ്രതിനിധികൾ, കലാ സാഹിത്യ പ്രതിഭകൾ, വിശിഷ്ടാതിഥികൾ എന്നിവർ ഒന്നിക്കുന്ന ഓഗസ്റ്റ് 2-ലെ പ്രൗഢഗംഭീരമായ ” നാമം എക്സലൻസ് അവാർഡ് നിശാവേദി”, ആഗോള മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെയും വളർച്ചയുടെയും വിളംബരമായി മാറും എന്ന് നാമം ട്രഷറാർ സിറിയക് എബ്രഹാം പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്: ജോർജ് നടവയൽ

(ജോർജ് നടവയൽ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com