Sunday, July 5, 2026
Homeഅമേരിക്കസീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകൻ

സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026: ഡോ. എഡ്വേർഡ് ശ്രീ മുഖ്യപ്രഭാഷകൻ

ജോർജ് അമ്പാട്ട് .

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സീറോ മലബാർ ജൂബിലി കൺവെൻഷൻ 2026’ ജൂലൈ മാസത്തിൽ നടക്കും. ചിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററാണ് (McCormick Place) ഈ മഹാസംഗമത്തിന്വേദിയാകുന്നത്.

2026 ജൂലൈ 9 മുതൽ 12 വരെ നടക്കുന്ന ഈ സംഗമത്തിൽ മുഖ്യ ആകർഷണമായി പ്രശസ്ത ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനും വാഗ്മിയുമായ ഡോ. എഡ്വേർഡ് ശ്രീ (Dr. Edward Sri) മുഖ്യപ്രഭാഷണം നടത്തും.
പ്രഭാഷണ വിഷയം: “The Good, the Messy and the Beautiful” (ജീവിതത്തിലെ നന്മകളും പ്രതിസന്ധികളും ദൈവകൃപയും).ജൂലൈ 10-ന് വൈകുന്നേരം 4:00 മണിക്ക് ഡോ. എഡ്വേർഡ് ശ്രീ സംസാരിക്കും.

ദൈവകൃപയെക്കുറിച്ചും യഥാർത്ഥ ജീവിതാനുഭവങ്ങളെക്കുറിച്ചുമുള്ള ആഴമേറിയ ചിന്തകൾ പങ്കുവെക്കുന്ന ഈ സെഷൻ വിശ്വാസികൾക്ക് ഏറെ പ്രചോദനകരമായിരിക്കും. രൂപതയുടെ 25 വർഷത്തെ പ്രയാണം ആഘോഷിക്കുന്ന ഈ കൺവെൻഷനിൽ വിവിധ ആത്മീയ-സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും.
ജൂബിലിആഘോഷങ്ങളോടൊപ്പംതന്നെ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലിയും ആഘോഷിക്കുന്നതായിരിക്കും.
വിശ്വാസസക്കൂട്ടായ്മയുടെ പ്രതീകമായ ഈ കൺവെൻഷൻ, കഴിഞ്ഞ 25 വർഷങ്ങളായി അമേരിക്കയിൽ സീറോ മലബാർ സഭ കൈവരിച്ച ആത്മീയ വളർച്ചയും ദൈവകൃപയും ഓർക്കുന്നതിനോടൊപ്പം ഭാവിയെ വിശ്വാസത്തോടും പ്രതീക്ഷയോടെയും നോക്കിക്കാണുന്നതിനുള്ള വേദിയാവുകയാണ് ഈ മഹാകൺവെൻഷൻ.

ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവയ്‌ക്കൊപ്പം ആഴമുള്ള വിഷയാവതരണങ്ങൾ, കുടുംബ- യുവജന സെഷനുകൾ, സംഘടനാ കൂട്ടായ്മകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന എല്ലാ സിറോ മലബാർ വിശ്വാസികളും ഈ വിശ്വാസ സംഗമത്തിലേക്കു എത്തണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്‌ തന്റെ സന്ദേശത്തിൽ അറിയിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും www.syroconvention.org സന്ദർശിക്കാവുന്നതാണ്.

ജോർജ് അമ്പാട്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com