*കാലിനു ദീപം പാതയ്ക്കു പ്രകാശം*
യാത്രയുടെ ലക്ഷ്യം എന്താണ്? (2 കോരി. 5: 1-10)
“കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞു പോയാൽ, കൈപ്പണി
യല്ലാത്ത നിത്യ ഭവനമായോരു കെട്ടിടം ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ ഉണ്ടെന്ന് അറിയുന്നു” (വാ.1).
“എങ്ങോട്ടാണ് യാത്ര?” നിത്യജീവിതത്തിൽ നാം പലരോടും ചോദിക്കു
ന്നതും,പലരും നമ്മോട് ചോദിക്കുന്നതുമായ ചോദ്യമാണിത്. എന്നാൽ, നാം കല്പിക്കുന്നതിനേക്കാൾ വലുതും വ്യാപകവുമായ അർത്ഥം ഈ ചോദ്യത്തിന് ഉണ്ട്. ജനനത്തോടു കൂടി ആരംഭിക്കുന്നതും, അനേകമനേകം അനുഭവങ്ങളിലൂടെ മുന്നോട്ട് പോയി, മരണത്തോടു കൂടി ഈ യാത്ര അവസാനിക്കുന്നു എന്നുമാണ് പലരും
ചിന്തിക്കുന്നത്. എന്നാൽ ദൈവ വചനം നൽകുന്ന സൂചന അതല്ല! മുകളിൽ സൂചിപ്പിച്ച:”എങ്ങോട്ടാണ് യാത്ര” എന്ന ചോദ്യത്തിന് നിത്യതയോടുള്ള
ബന്ധത്തിൽ, വ്യക്തത വരുത്തിയിട്ടില്ലാത്തവർക്ക് മരണസമയത്ത്, അതിന് ശേഷം തങ്ങൾ എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ച വ്യക്തതയും കൃത്യതയും ഉണ്ടായിരിക്കണം എന്നില്ല.
ദിവസേനയുള്ള നമ്മുടെ യാത്രകൾക്ക് ലക്ഷ്യം ഉണ്ടെങ്കിൽ, ജീവിതം ആകുന്ന യാത്രയ്ക്കും ലക്ഷ്യം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു ചിന്തകൻ അത് സംബന്ധിച്ച് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്: “സ്വന്തം ജീവിതം ആത്യന്തിക
മായി എവിടെ എത്തണം എന്ന് നിശ്ചയമില്ലാതെ ജീവിത യാത്ര ചെയ്യുന്നവരെ, ബാഹ്യ ശക്തികൾ സ്വാധീനിക്കുകയും, അവർ ആഗ്രഹിക്കാത്ത അന്ത്യത്തിൽ അവരെ എത്തിക്കുകയും ചെയ്യും!
അമേരിക്കയിലെ ‘മെറോക്ക് ‘ താഴ്വരയിലേക്കു തിരിയുന്ന ജംഗ്ഷന്
സമീപം, വഴിയോരത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു പരസ്യ ബോർഡിൽ, ക്രിസ്തു വചനങ്ങൾ പ്രതിധ്വനിപ്പിക്കുന്ന രീതിയിൽ എഴുതിയിരിക്കുന്ന വചനങ്ങൾ ഇപ്രകാരമാണ്: “വഴിയില്ലെങ്കിൽ എങ്ങും പോകേണ്ടതില്ല; സത്യമില്ലെങ്കിൽ ഒന്നും അറിയേണ്ടതില്ല; ജീവനില്ലെങ്കിൽപ്പിന്നെ ജീവിക്കേണ്ടതുമില്ല!”
മനുഷ്യ ജീവിത യാത്രയുടെ ഫിനീഷിംഗ് പോയിന്റായി മരണത്തെ കാണുകയാണെങ്കിൽ, അതിന്റെ ഫലമായി നാം നേടിയെടുക്കുന്ന
ട്രോഫി ഒന്നുകിൽ’നിത്യജീവനോ’, അല്ലെങ്കിൽ, ‘നിത്യ നാശമോ’ ആയിരിക്കും. “മനുഷ്യന് ഒരു വഴി ചൊവ്വായി തോന്നുന്നു. അതിന്റെ അവസാ
നമോ മരണ വഴികളത്രെ” (സദൃ.16:25)
എന്നാണ് ദൈവവചനം നൽകുന്ന മുന്നറിയിപ്പ്. മരണ വഴികളിൽ നിന്നും തിരിഞ്ഞ്(മാനസാന്തരപ്പെട്ട് ) ജീവന്റെ വഴികളിലേക്ക് പ്രവേശിക്കണം എന്നാണ് ദൈവം എല്ലാ മനുഷ്യരെക്കുറിച്ചും ആഗ്രഹിക്കുന്നത്. അപ്പോൾ മാത്രമേ, ധ്യാന വാക്യത്തിൽ വി. പൗലൊസ് ഉറപ്പിച്ചു പറയുന്നത് പോലെ, ഈ ശരീരം അഴിഞ്ഞു പോകുമ്പോൾ,”സ്വർഗ്ഗത്തിൽ ദൈവത്തിന്റെ ദാനമായ ഒരു കെട്ടിടം ഞങ്ങൾക്കുണ്ട് ” എന്ത് നമുക്ക് പറയാൻ ആകൂ. ദൈവം അതിന് നമ്മെ സഹായിക്കട്ടെ!!
ചിന്തയ്ക്ക്: ലക്ഷ്യമ്പോദ്ധതയോടെ യാത്ര ചെയ്യുന്നവർ മാത്രമാണ് ബുദ്ധിയുള്ളവർ!



