Tuesday, September 29, 2026
Homeഅമേരിക്കമാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ...

മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് -മാർ മാത്യു മൂലക്കാട്ട്

ജസ്റ്റിൻ ചാമക്കാല

ന്യൂയോർക്ക്: ന്യൂയോർക്കിലെ റോക്‌ലൻഡിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ 2026-ലെ മതബോധന ബിരുദദാന ചടങ്ങ് ഭക്തിനിർഭരവും ആഘോഷപൂർണവുമായി ജൂൺ മാസം 28 നു നടന്നു .. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു അർപ്പിച്ച വിശുദ്ധ കുർബാനയോടെയായിരുന്നു പരിപാടികളുടെ തുടക്കം. ഇടവക വികാരി ഫാ. ജോബി പൂച്ചൂക്കണ്ടത്തിൽ, മുൻ വികാരി ഫാ. ജോസ് അദോപ്പിള്ളിൽ എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, മാതാപിതാക്കൾ സ്വന്തം ആഗ്രഹങ്ങൾ മക്കളിൽ അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ദൈവം ഓരോ മക്കൾക്കും ഒരുക്കിയിരിക്കുന്ന ദൈവിക പദ്ധതി തിരിച്ചറിയുവാൻ പ്രാർത്ഥിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട് പിതാവ് ആഹ്വാനം ചെയ്തു.മതബോധന അധ്യാപനം ഒരു ദൈവവിളിയാണെന്നും, ആ വിളി സ്വീകരിക്കുന്നവർക്ക് ആവശ്യമായ ജ്ഞാനവും കൃപയും ദൈവം തന്നെ നൽകുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അധ്യാപകരുടെ കഴിവുകൾ മാത്രമല്ല, ദൈവാനുഗ്രഹവും സഹായവുമാണ് വിശ്വാസപഠനം ഫലപ്രദമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുടർന്ന് നടന്ന ബിരുദദാന സമ്മേളനത്തിൽ മതബോധന അധ്യാപിക എല്ലൻ റെജുൻ പുരയ്ക്കൽ സ്വാഗതം ആശംസിച്ചു. മാർ മാത്യു മൂലക്കാട്ട് പിതാവ് വിദ്യാർത്ഥികൾക്ക് ബിരുദ സർട്ടിഫിക്കറ്റുകളും വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളെയും അധ്യാപകരെയും മാതാപിതാക്കളെയും അഭിനന്ദിച്ച അദ്ദേഹം വിശ്വാസജീവിതത്തിൽ വളരാനും സഭയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്താനും ആശംസ നേർന്നു.

ഇടവക ട്രസ്റ്റി ജോസഫ് കീഴങ്ങാട്ട് നന്ദി രേഖപ്പെടുത്തി. മതബോധന പ്രിൻസിപ്പൽ ആശാ മൂലേപ്പറമ്പിൽ, ഇടവക ട്രസ്റ്റിമാരായ ജസ്റ്റിൻ ചാമക്കാല, അബ്രാഹം പുളിയലക്കുന്നേൽ, മതബോധന അധ്യാപകർ, വിദ്യാർത്ഥികൾ, ഇടവകാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ജസ്റ്റിൻ ചാമക്കാല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ