ഫിലഡൽഫിയ : ഷിക്കാഗോ സിറോ മലബാർ രൂപതയുടെ അത്മായ സംഘടനായ “സിറോ മലബാർ കാത്തലിക് കോൺഗ്രസിൻറെ ” (എസ്.എം.സി.സി) പുതിയ നാഷണൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, പ്രവർത്തനോദ്‌ഘാടനവും മെയ് 31-)0 തീയതി ഞായാറാഴ്ച ഫിലഡൽഫിയ സെയിന്റ് തോമസ് സിറോ മലബാർ ഫൊറോനാ ദേവാലയത്തിൽ വെച്ച് നടക്കും. വിശുദ്ധ കുർബാനക്ക് ശേഷം രാവിലെ 9:30 നു പുതിയ ഭാരവാഹികൾ രൂപതാ അധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിന് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും.
തുടർന്ന് പാരിഷ്ഹാളിൽ കൂടുന്ന യോഗത്തിൽ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും ബിഷപ്പ് മാർ ആലപ്പാട്ട് നിർവഹിക്കും. നാഷണൽ പ്രസിഡന്റ ജോർജ് വി ജോർജ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വികാരി ജനറാൾ റവ. ഫാ. ജോൺ മേലേപ്പുറം, എസ്.എം.സി.സി നാഷണൽ ഡയറക്ടർ റവ. ഫാ. ജോർജ് എളമ്പാശ്ശേരിൽ, ഫിലാഡൽഫിയ ഫൊറോനാ ഇടവക വികാരി റവ. ഫാ.ജോർജ് ദാനവേലിൽ, സ്‌ഥാപക നേതാക്കളും മുൻ പ്രസിഡന്റുമ്മാരുമായ ഡോ. ജെയിംസ് കുറിച്ചി, ജോർജ് മാത്യു സി.പി.എ, എസ്.എം.സി.സി. ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമ്മാരായ മേഴ്‌സി കുര്യാക്കോസ്, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ജോയിന്റ് സെക്രെട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ, ട്രസ്റ്റിബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി, വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, ഗ്ലോബൽ കാത്തലിക് കോൺഗ്രസ് വൈസ് പ്രസിഡന്റ ജോർജുകുട്ടി പുല്ലാപ്പള്ളിൽ, റീജണൽ കോർഡിനറ്റർ റോഷിൻ പ്ലാമൂട്ടിൽ, ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്റ സജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിക്കും.
തദവസരത്തിൽ നവീകരിച്ച എസ്.എം.സി.സി വെബ്സൈറ്റിൻറെ ഉദ്‌ഘാടനവും മാർ ജോയ് ആലപ്പാട്ട് നിർവ്വഹിക്കും
എസ്.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളും, കൂടാതെ വിവിധ ചാപ്റ്ററുകളിൽനിന്നുമുള്ള പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.



