Thursday, June 20, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺-- 2024 | മെയ് 22 | ബുധൻ ✍ അർച്ചന കൃഷ്ണൻ

🌺 ശുഭദിനം 🌺– 2024 | മെയ് 22 | ബുധൻ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“ആളുകൾ മൂന്ന് തരമാണ് അറിവുളളവർ,അറിവ് നേടാൻ ശ്രമിക്കുന്നവർ, തന്നെ മാത്രം അറിയുന്നവർ”

ലിയാനാർഡോ ഡാവിഞ്ചി

ഒരോ രാജ്യത്തിനും, നാടിനും, സമൂഹത്തിനും കുടുംബത്തിനും വ്യക്തി ജീവിതങ്ങളിലെ അറിവ് അനിവാര്യവും, പ്രാധാന്യമർഹിക്കുന്നതുമാണ്. സമൂഹത്തിൽ മൂന്നു വിഭാഗങ്ങളാണുള്ളവർ അറിവുള്ളവർ, അറിവ് നേടാനാഗ്രഹിക്കുന്നവർ, ഒന്നിലും ശ്രദ്ധിക്കാതെ തന്നെ മാത്രമറിയുന്നവർ.

ഒന്നാമത്തെ വിഭാഗമാണ് അറിവുള്ളവർ അവരുടെ ജീവിത രീതി പലർക്കും പിന്തുടരാവുന്നതുമാണ്. ഇങ്ങനെയുള്ള വ്യക്തി നാടിന്റെ പുരോഗതിയ്ക്കായി തന്റെയറിവിനെ സ്വയം സമർപ്പിക്കുകയും ചെയ്യും. എന്നാലിവരിൽ ചിലയാളുകൾ നെഗറ്റീവ് ചിന്താഗതിയുള്ളവരുമുണ്ട്, അങ്ങനെയുള്ളവർക്ക് ജീവിതം വെറും തമാശയാണ്.

രണ്ടാമത്തെ വിഭാഗമാണ് അറിവ് നേടാൻ ശ്രമിക്കുന്നവർ. ഇക്കൂട്ടർ നേടിയറിവിനെ ജ്വലിപ്പിച്ചു കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്താൻ ആഗ്രഹിക്കും. ഇവർ നേടുന്ന അറിവുകളെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരുവാനും ശ്രമിക്കും. നാടിന്റെ നന്മയുയാണ് ഈക്കൂട്ടരുടെ പ്രധാന അജണ്ട.

മൂന്നാമത്തെ വിഭാഗമാണ് തന്നെ മാത്രമറിയുന്നവർ, ഈക്കൂട്ടർ സമൂഹത്തിനും വീടിനും പ്രയോജനമില്ലാതെ സ്വന്തം കാര്യങ്ങൾ മാത്രം നോക്കി സ്വാർത്ഥതല്പരരായി ജീവിക്കുന്നു. നാട്ടിലുണ്ടാകുന്ന ആനുകാലിക സംഭവങ്ങളോ, മറ്റുളളവരെയറിയാൻ ശ്രമിക്കുകയോ, മറ്റൊരു വ്യക്തിയ്ക്കു ബഹുമാനം കൊടുക്കുകയോ ചെയ്യാതെ തന്നിലേയ്ക്ക് തന്നെ ഒതുങ്ങി കൂടുന്നവരാണിവർ. സമൂഹത്തിൽ അരക്ഷിതാവസ്ഥയിൽ അധഃപതിച്ചു താണ നിലവാരത്തിൽ ജീവിക്കുന്നയാളുകളെ ഒരു മനസ്സോടെ ഭരണകർത്താക്കൾ വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങിയാൽ ഈക്കൂട്ടരെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാൻ സാധിക്കും.

അറിവുളളവരിലും അറിവ് നേടാൻ ആഗ്രഹിക്കുന്നവരിലും മാത്രമേ നാടിനെ നിലനിർത്താനാകുകയുള്ളു. നാടിന് മാതൃകാപരമായ ഭരണവും ഐശ്വര്യവും പുരോഗതിയും നന്മയും സമാധാനവും ആദ്യത്തെ കൂട്ടരിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളു.

സ്നേഹത്തോടെ.. സന്തോഷത്തോടെ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments