Wednesday, April 24, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 21| ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 21| ബുധൻ ✍അർച്ചന കൃഷ്ണൻ

“വേർപാടിന്റെ നിമിഷംവരെ സ്നേഹം അതിന്റെ ആഴം അറിയുന്നില്ല”.

ഖലീൽ ജിബ്രാൻ

നമ്മുടെയൊക്കെ സ്വന്തം ജീവിതാ അനുഭവങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാകും
ചേർത്തു പിടിക്കാവുന്ന അവസരങ്ങളിലൊക്കെ നിസ്സംഗ ഭാവത്തിൽ നിന്നതിനാൽ ബന്ധങ്ങൾ തകർന്നത് കാണാം. ആത്മാർത്ഥമായി ഉപാധികളില്ലാതെ നമുക്ക് ലഭ്യമായ സമയം പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും ജീവിതം മുന്നോട്ട് നീക്കണം. ആദ്യം സ്വയം വിശ്വസിക്കാനും, സ്നേഹിക്കാനും പ്രണയിക്കാനും ആയാൽ മാത്രമേ മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയുകയുള്ളു. സ്നേഹ ബന്ധങ്ങൾ ആത്മാർത്ഥതയോടെ സത്യസന്ധമായി സുതാര്യമായി മുന്നോട്ട് പോയാൽ മാത്രമേ നിലനിൽക്കുകയുള്ളു. ജീവിച്ചിരിക്കുമ്പോൾ ദാഹജലം കൊടുക്കാതെ, മരിച്ചു കഴിഞ്ഞു വായ്ക്കരിയിട്ടിട്ടെന്തു പ്രയോജനം ജീവിച്ചിരിക്കുമ്പോൾ തന്നെ സ്നേഹിക്കാം

എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനം വിശ്വാസമാണ്. എന്നാൽ ചില ബന്ധങ്ങളിൽ സ്വാർത്ഥ താല്പര്യം വന്നു ചേരുമ്പോൾ ബന്ധങ്ങൾക്ക് വിളളലുണ്ടാകാം. ജീവിതത്തിൽ കയ്പ്പ് നിറഞ്ഞ ജീവിതാനുഭവങ്ങൾ നേരിടുമ്പോൾ തളരരുത്. നെല്ലിക്ക കഴിക്കുമ്പോളും ആദ്യം കയ്പ്പാണ് അനുഭവപ്പെടുന്നത്. പിന്നിടാണ് മധുരിക്കുന്നത്. നമ്മൾ ചെയ്യുന്ന നല്ല പ്രവ്യത്തികൾക്കും നന്മകൾക്കും തീർച്ചയായും പ്രതിഫലം അല്പം താമസം വന്നാലും ലഭിക്കും.

ബന്ധങ്ങൾ നൈമിഷികമായ ചിന്തകൾ അനുസ്യതമായി മുറിച്ചു കളയാതിരിക്കുക.
നഷ്ടപ്പെട്ടതിനു ശേഷം അതിനെക്കുറിച്ചു ആവലാതിപ്പെടാതെ ഉപാധികളില്ലാതെ സ്നേഹിക്കാം. ശുഷ്കമായ ആയുസ്സിൽ പരസ്പരം സ്നേഹിച്ചും കരുതലാകാം.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

Most Popular

Recent Comments