Sunday, April 21, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 19| തിങ്കൾ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | ഫെബ്രുവരി 19| തിങ്കൾ✍അർച്ചന കൃഷ്ണൻ

” പാവപ്പെട്ടവനെ നിയമം കശക്കുന്നു പണക്കാരൻ നിയമത്തെ ഭരിക്കുന്നു”.

ഗോൾഡ് സ്മിത്ത്

പണമില്ലാത്തവൻ പിണമെന്നും പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന ചൊല്ലുകൾ
വളരെ പ്രശ്സ്തമാണ്. പണ്ട് കാലങ്ങളിൽ സമ്പത്തും പ്രതാപവും സവർണ്ണരായ ജന്മികളിലായിരുന്നു. നാടിന്റെ നന്മകളും നീതിയും നിയമവുമെല്ലാം ജാതിമത ശക്തികൾ കൈക്കലാക്കിയതോടെ സാമൂഹ്യാവസ്ഥപോലും മാറി.

കാലിക സംഭവ പരമ്പരകളിൽ കൂടിയൊന്ന് സഞ്ചരിച്ചാൽ ഇന്നത്തെ തലമുറയ്ക്കെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. അതിനാൽ ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കാതെ സ്വാർത്ഥത കൂടി തന്നിലേയ്ക്ക് തന്നെ ചുരുങ്ങി.

പണമില്ലാത്തവർ നീതി തേടി വർഷങ്ങളോളം കോടതി വരാന്തകൾ കയറിയിറങ്ങുന്നത് നിത്യ സംഭവമാണ്. എല്ലാവർക്കും തുല്യനീതിയെന്ന നിയമം പ്രാബല്യത്തിൽ വന്നാൽ മാത്രമേ മാനുഷിക പരിഗണന ലഭിക്കുകയുള്ളു.

പ്രിയപ്പെട്ടവർക്കെല്ലാം നല്ലൊരു ശുഭദിനം ആശംസിക്കുന്നു

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

Most Popular

Recent Comments