Thursday, May 30, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 20 | ബുധൻ ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 20 | ബുധൻ ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“കുറച്ച് ആളുകളെ എല്ലാക്കാലത്തും വിഡ്ഢികളാക്കാം, എല്ലാ ആളുകളേയും കുറച്ചുകാലത്തേക്കും വിഡ്ഢികളാക്കാം. എന്നാൽ എല്ലാവരേയുമെല്ലാ കാലത്തേക്കും വിഡ്ഢികളാക്കുക അസാദ്ധ്യമാണ്”.

തെരഞ്ഞെടുപ്പ് കാലമായതോടെ ഇപ്പോൾ വളരെയധികം പ്രസക്തിയുണ്ട് ഈ മേല്പറഞ്ഞ വാക്കുകൾക്ക്. ജയിച്ചു നേതാക്കളാകുവാൻ വോട്ടർമാർക്ക് പല വാഗ്ദാനങ്ങളും കൊടുത്തശേഷം ജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു പോലും നോക്കില്ല പല നേതാക്കന്മാരുടെയും അവസ്ഥയിതാണ്.

ഒരു രാജ്യത്തെ അല്ലെങ്കിൽ സമൂഹത്തെ ജനങ്ങൾ വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും പിന്നോക്കം നിൽക്കുന്നവരാണെങ്കിൽ ആ വിഭാഗം ജനതയെ കബളിപ്പിക്കാൻ അനായാസം സാധിക്കും. ആദിവാസി വിഭാഗം പോലെയുള്ളവരും സമൂഹത്തിൽ വളരെയധികം ശോചനീയാവസ്ഥതയിൽ കഴിയുന്നവരുമാണ് ചൂഷണത്തിന് വിധേയരാകുന്നത്. സ്വതന്ത്ര ഭാരതം 80 ആണ്ട് തികക്കാറായിട്ടും 40% ജനങ്ങൾ നിരക്ഷരരായിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റിക്കൊടുത്തും,തൊഴിലില്ലായ്മക്ക് പരിഹാരം കണ്ടെത്തിയും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തും ഒരു പരിധിവരെ മുന്നേറ്റം കൈവരിക്കാൻ സാധിക്കും. ഇനിയൊരു തെരഞ്ഞെടുപ്പ് കാലം കൂടി വന്നണയുമ്പോൾ ചിന്തിക്കുക നാളെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങലേൽക്കാതെ ജയിക്കാം പുതിയൊരു നാളെക്കായി

ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ…

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments