Friday, April 12, 2024
Homeഅമേരിക്ക🌞ശുഭദിനം🌞 | 2024 | മാർച്ച് 04| തിങ്കൾ✍അർച്ചന കൃഷ്ണൻ

🌞ശുഭദിനം🌞 | 2024 | മാർച്ച് 04| തിങ്കൾ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

” അദ്ധ്വാനം കൂടാതെ മഹത്തായതൊന്നും ആരും നേടിയിട്ടില്ല”

” ഏമേഴ്സൺ “

അദ്ധ്വാനിച്ചു ജീവിക്കുന്നയൊരു മനുഷ്യനെ ലോകത്താർക്കും തോൽപ്പിക്കാൻ സാധിക്കില്ല. ഇന്ന് ഉന്നതരായ വ്യക്തികളെ നോക്കിയാൽ അവരുടെ വിജയ വഴികളിൽ അദ്ധ്വാനത്തിന്റെ വിയർപ്പൊഴുക്കിയത് കാണാം. ലോകത്ത് മാനവരാശി നേടിയ എല്ലാ നേട്ടങ്ങൾക്കു പിന്നിലും കഠിനാദ്ധ്വാനത്തിന്റെയും പരിശ്രമങ്ങളുടേയും വലിയ ചരിത്രമുണ്ട്.

മനുഷ്യരുടെ ഓരോ വിജയങ്ങളുടെ പിന്നിലും അദ്ധ്വാനത്തിന്റെ , വിയർപ്പു തുള്ളികളുടെ ഗന്ധമുണ്ട്. ഒരു കാലത്ത് കായ്കനികൾ തേടി കാട്ടിലൂടെ അലഞ്ഞു നടന്ന മനുഷ്യൻ ഇന്നു കാണുന്ന തരത്തിൽ ആധുകവൽക്കരിക്കപ്പെട്ടതിന്റെ പിന്നിൽ ചിന്തയും അദ്ധ്വാനവുമാണതിന് സഹായിച്ചത്. അലസന്മാരായി ജീവിച്ചു ജീവിതം തീർക്കുന്നതിലും നല്ലത് അദ്ധ്വാനിച്ചു സന്തോഷത്തോടെ ജീവിക്കുക. തലമുറകൾ അഭിമാനിക്കുന്നു രീതിയിൽ ജീവിതവിജയങ്ങൾ നേടണം.

സ്നേഹത്തോടെ..  സന്തോഷത്തോടെ നേരുന്നു ശുഭദിനം🙏

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments