Thursday, July 18, 2024
Homeഅമേരിക്ക🌺 ശുഭദിനം 🌺 - 2024 | ജൂൺ 16 | ഞായർ ✍ അർച്ചന...

🌺 ശുഭദിനം 🌺 – 2024 | ജൂൺ 16 | ഞായർ ✍ അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“സ്വാതന്ത്ര്യത്തോടുള്ള സ്നേഹം
മറ്റുള്ളവരോടുള്ള സ്നേഹമാണ്.,
അധികാര സ്നേഹമാകട്ടെ,
തന്നോടു തന്നെയും”.

വില്യം ഹാഡ് ലിറ്റ്

ഓരോ വ്യക്തികൾക്കും സാഹചര്യങ്ങളോടുള്ള പ്രതികരണമാണ് തുടർജീവിതത്തിന്റെ അടിത്തറ. അനുവാദം ചോദിച്ചിട്ടല്ല പ്രശ്നങ്ങളും, അനുഭവവും വാതിൽ തുറന്നു വരുന്നത്. ആകാസ്മികമായുണ്ടാകുന്ന അനഭിലാഷണിയ അവസ്ഥകളെ അസ്സാമാന്യ ധൈര്യത്തോടെ നേരിടാൻ കഴിയുന്നവർക്ക് മാത്രം വിധിച്ചിട്ടുള്ളതാണ് സർഗാത്മക നിമിഷങ്ങൾ. ഒരേയൊരു സമവാക്യവുമായി ജീവിതാനുഭവങ്ങളെ അഭിമുഖികരിക്കാനാകില്ല. ചിലപ്പോൾ നിശബ്ദമാകണം,നിർഭയമാകണം,ചില സമയത്ത്‌ ആരവമുണ്ടാക്കണം,കൗശലം പ്രയോഗിക്കണം.

ഒരിക്കൽ തലച്ചോറുകൊണ്ട് പ്രതികരിച്ചാൽ മറ്റൊരിക്കൽ ഹൃദയം കൊണ്ട് പ്രതികരിക്കേണ്ടി വരും. താൽക്കാലിക പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമോ,അജീവനാന്ത വൈഷമ്യങ്ങൾക്ക് താൽക്കാലിക പ്രതിവിധിയോ തേടുന്നതിലർത്ഥമില്ല. മുൻപരിചയമില്ലാത്ത തൽക്ഷണ പ്രതിസന്ധികൾക്ക് സമചിത്തതയും,പ്രഥമ ശുശ്രുഷയുമാണ് പ്രധാനം.ശ്വാസം നിലനിർത്തിയതിനുശേഷമാകണം മുറിവുണക്കാൻ. ആഴത്തിലുള്ള പ്രശ്നങ്ങളെ വേദനസംഹാരികളുമായി നേരിടാനാകില്ല. അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകുകയെന്നതാണ് പ്രതിസന്ധികൾ നേരിടുന്നതിലെ ആദ്യചുവട്.
തന്ത്രങ്ങളിലൂടെയാണോ,തന്റേടത്തിലൂടെയാണോ,തന്മയത്വത്തിലൂടെയാണോ പരിഹാരം കാണേണ്ടതെന്നു തീരുമാനിക്കുന്നതാണ് അടുത്തപടി. സ്വന്തം പ്രശ്നത്തിന് മറ്റാരും പരിഹാരമുണ്ടാക്കുന്നത് കാത്തിരിക്കാതെ സ്വയം ഇറങ്ങിത്തിരിക്കുന്നതാണ് യഥാർത്ഥ കാൽവയ്പ്പ്.പ്രശ്നങ്ങൾ കണ്ടു മാറി നിൽക്കുന്നവരല്ല യഥാർത്ഥ പോരാളി, വിജയം നേടുന്നത് വരെ കഠിനാധ്വാനം ചെയ്യുന്നവരാണ് ജീവിതത്തിൽ മുന്നേറുക.

സ്നേഹത്തോടെ ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments