Saturday, April 27, 2024
Homeഅമേരിക്കശൂന്യമായ കല്ലറ (കവിത) ✍ഡോളി തോമസ് ചെമ്പേരി

ശൂന്യമായ കല്ലറ (കവിത) ✍ഡോളി തോമസ് ചെമ്പേരി

ഡോളി തോമസ് ചെമ്പേരി

ശൂന്യമാം കല്ലറകൾ പരതുന്നു നാം
ഉയിരുള്ളവനെത്തേടി.
ഇരുളിൻ നിഴലിൽ നിന്നുമവൻ
നിത്യപ്രകാശമായുദിച്ചുയർന്നു.

കൂടെയുണ്ടെന്നും അറിയുന്നില്ല നാം
അവന്റെ സാന്നിധ്യമെങ്ങും.
ആരുനീയെന്നു ചോദിച്ചു നിത്യം
ദൂരേയകന്നു പോകുന്നു ഞാൻ

അവിശ്വാസിയാകരുതെ കുഞ്ഞേ..
ഇനിയുമീ മുറിവുകൾ വന്നു കാണൂ..
നിൻ വിരലിവിടെ കൊണ്ടുവരൂ
ഈ സ്നേഹത്തിന്നാഴം തൊട്ടറിയൂ..
സ്നേഹത്തിന്നാഴം തൊട്ടറിയൂ.

അടർന്നു വീഴട്ടെ ചെതുമ്പലുകൾ
വെളിച്ചത്തിലേയ്ക്ക് നീ മിഴി പാകൂ.
ക്രൂശും കല്ലറയും തേടി നീ പോകേണ്ട
ഞാൻ നിന്റെ ഹൃദയത്തിലല്ലേ…
ഞാൻ നിന്റെ ഹൃദയത്തിലല്ലേ..?

ഡോളി തോമസ് ചെമ്പേരി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments