Wednesday, October 14, 2026
Homeഅമേരിക്കഡാലസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

ഡാലസിൽ ഗാർലൻഡ് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് ഷിബു സാമുവൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.

അജു വാരിക്കാട്

ഗാർലൻഡ്, TX – ദീർഘകാലമായി ഗാർലൻഡ് സിറ്റിയിൽ സ്ഥിരതാമസക്കാരനും സജീവ കമ്മ്യൂണിറ്റി പ്രവർത്തകനുമായ ഷിബു സാമുവൽ ഗാർലൻഡ് മേയർ സ്ഥാനത്തേക്കുള്ള സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഒരു നിയുക്ത ബൈബിൾ പ്രഭാഷകൻ, കൗൺസിലർ, എഴുത്തുകാരൻ, ബിസിനസ് സംരംഭകൻ എന്നീ നിലകളിൽ കഴിഞ്ഞ 30 വർഷമായി സുപരിചിതനായ ഷിബു സാമുവൽ തൻറെ അമേരിക്കൻ രാഷ്ട്രീയത്തിലേക്ക് ആദ്യ ചുവട് എടുത്തുവയ്ക്കുകയാണ്. മിഷനറി ടു ഏഷ്യ, നേപ്പാളിലെ ദേശീയ വിദ്യാഭ്യാസ ഡയറക്ടർ, അൺറീച്ച്ഡ് പീപ്പിൾ ഗ്രൂപ്പിൻ്റെ സൗത്ത് ഏഷ്യ കോർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഷിബു സാമുവൽ ഗാർലൻഡ് സിറ്റിയുടെ കമ്മ്യൂണിറ്റി മൾട്ടി കൾച്ചറൽ കമ്മീഷൻ, ഗാർലൻഡ് യൂത്ത് ലീഡർഷിപ്പ് കമ്മിറ്റി, ഗാർലൻഡ് പ്രെയർ ബ്രേക്ക്ഫാസ്റ്റ് കമ്മിറ്റി എന്നിവയിൽ കഴിഞ്ഞ ആറ് വർഷമായി സേവനമനുഷ്ഠിച്ചു വരുന്നു. 2021 മുതൽ ഗാർലൻഡ് എൻവയോൺമെൻ്റൽ കമ്മ്യൂണിറ്റി അഡൈ്വസറി ബോർഡിലും അദ്ദേഹം അംഗമാണ്. കൂടാതെ കൗണ്ടിയുടെ ടാക്സ് ഇൻക്രിമെന്റ് ഫൈനാൻസിംഗ് ബോർഡിലും (TIF) പ്രവർത്തിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൻ്റെ ഗ്ലോബൽ ജോയിൻ്റ് ട്രഷററായും സെർവിംഗ് ഓർഫൻസ് വേൾഡ് വൈഡിൻ്റെ ബോർഡ് അംഗമായും സേവനമനുഷ്ഠിക്കുന്നതുൾപ്പെടെ ആഗോള തലത്തിലും അദ്ദേഹത്തിൻ്റെ കമ്മ്യൂണിറ്റി ഇടപെടൽ വ്യാപിച്ചു കിടക്കുന്നു. ഷിബു സാമുവൽ ഒരു ബിസിനസ് സംരംഭകൻ കൂടിയാണ്, ഭാര്യ സൂസനും അവരുടെ മൂന്ന് മക്കളുമൊത്ത് യുഎസിലും വിദേശത്തുമായി നിരവധി ബിസിനസുകൾ അദ്ദേഹം കൈകാര്യം ചെയ്യുന്നു.

ഗാർലാൻഡിനെ സുരക്ഷിതവും സുന്ദരവുമായ നഗരമാക്കുന്നതിലാണ് ഷിബു സാമുവേൽ തന്റെ പ്രചരണം ആരംഭിക്കുന്നത്. ഗാർലൻഡ് സിറ്റിയിൽ താമസിക്കുന്നവർക്ക് സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ പ്രാദേശിക പോലീസിനെയും അഗ്നിശമന വകുപ്പുകളെയും പിന്തുണയ്ക്കുമെന്നും അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഗാർലാൻഡിലേക്ക് ഗുണനിലവാരമുള്ള ബിസിനസ്സുകളെ ആകർഷിക്കാനും അദ്ദേഹം പദ്ധതിയിടുന്നു, അതിനാൽ ഇവിടെയുള്ള താമസക്കാർക്ക് അവരുടെ ആവശ്യങ്ങൾക്കായി അടുത്തുള്ള നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടതില്ല.

“ഗാർലൻഡിനെ എല്ലാവർക്കും ജീവിക്കുവാൻ കഴിയുന്ന മികച്ച നഗരമാക്കി മാറ്റുവാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്,” സാമുവൽ ” എല്ലാവരും സുരക്ഷിതമായ അയൽപക്കങ്ങൾ, മനോഹരവും വൃത്തിയുള്ളതുമായ റോഡുകൾ, അഭിവൃദ്ധി പ്രാപിക്കുന്ന ബിസിനസ്സുകളും തൊഴിലവസരങ്ങളും അർഹിക്കുന്നു.” സാമുവൽ തന്റെ പ്രചരണ വാഗ്ദാനങ്ങളിൽ പറയുന്നു.

കൂടുതൽ വിവരങ്ങൾക്ക്, samuelforgarland.com സന്ദർശിക്കുക അല്ലെങ്കിൽ (214) 394-6821 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അജു വാരിക്കാട്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ