Monday, December 9, 2024
Homeഅമേരിക്കകേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംഗീത സംവിധാനത്തിന് പ്രത്യേക പരാമർശം നേടിയ ഷാജി സുകുമാരനെ ഐ...

കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംഗീത സംവിധാനത്തിന് പ്രത്യേക പരാമർശം നേടിയ ഷാജി സുകുമാരനെ ഐ ഓ സി കേരള ചാപ്റ്റർ പെൻസിൽവാനിയ കമ്മിറ്റി ആദരിച്ചു

ബിമൽ ജോൺ P.R.O

കഴിഞ്ഞ വർഷത്തെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡുകളിൽ സംഗീത സംവിധാനത്തിന് പ്രത്യേക പരാമർശം നേടിയ സംഗീത സംവിധായകനും, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകനും ഫിലഡൽഫിയയിൽ മയൂര റെസ്‌റ്റോറെണ്ട് ഉടമയുമായ അമേരിക്കൻ മലയാളി ഷാജി സുകുമാരനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ പെൻസിൽവാനിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഐ ഒ സി കേരള പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്‌കറിയയുടെ അധ്യക്ഷതയിൽ ജൂൺ ഒൻപതിന് വൈകിട്ട് നാലിനു ഫിലാഡൽഫിയ പമ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി കൊച്ചുമോൻ വയലത്ത്, ട്രെഷറർ ജോർജ് ഓലിക്കൽ , വൈസ് പ്രസിഡന്റുമാരായ അലക്സ് തോമസ്, ജീമോൻ ജോർജ് , വൈസ് ചെയർമാൻ ഫിലിപ്പോസ് ചെറിയാൻ , പ്രോഗ്രാം കോ-ഓർഡിനേറ്റർ തോമസ് കുട്ടി വർഗീസ് , ഓവർസീസ് കൊണ്ഗ്രെസ്സ് നാഷണൽ ജോയിന്റ് ട്രഷറർ ഡോ . ഈപ്പൻ ദാനിയേൽ , ഐഒസി കേരള പെൻസിൽവാനിയ ചാപ്റ്റർ നേതാക്കളായ സുമോദ് നെല്ലിക്കാല , എൽദോ വർഗീസ് , ജോൺ ചാക്കോ എന്നിവർ അനുമോദനങ്ങൾ അർപ്പിച്ചു സംസാരിച്ചു.

കെ ബി മധു സംവിധാനം ചെയ്ത ലൈഫ് എന്ന സിനിമയിൽ കെ എ മുരളീധരൻ രചിച്ച ഗാനങ്ങൾക്ക് സംഗീതം നൽകിയതാണ് ഷാജി സുകുമാരനെ ജൂറിയുടെ പ്രത്യേക അവാർഡിന് അർഹനാക്കിയത്. പി ജയചന്ദ്രനും മധു ബാലകൃഷ്ണനുമാണ് ലൈഫിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം കഴിഞ്ഞ , ഗായകൻ കൂടിയായ ഷാജി സുകുമാരൻ സംഗീത സംവിധാനത്തിനും ഹോട്ടൽ ബിസിനെസ്സ് എന്നിവയ്‌ക്കൊപ്പം അമേരിക്കയിൽ സ്റ്റേജ് ഷോ പരിപാടികൾ സംഘടിപ്പിക്കുന്നതിനും നേതൃത്വം നൽകാറുണ്ട്.

ബിമൽ ജോൺ P.R.O

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments