Saturday, July 20, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 - 2024 | ജൂൺ 11 | ചൊവ്വ ✍...

🌹 ചിന്താ പ്രഭാതം 🌹 – 2024 | ജൂൺ 11 | ചൊവ്വ ✍ ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റൊന്ന്

സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രധാനം ചെയ്യുന്നു എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം സ്‌നേഹം വികാരമല്ലേ?

ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌. അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.

ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ നിനക്ക് എങ്ങനെ കഴിയും?
അന്നു അവൻ പറഞ്ഞു സ്‌നേഹം എന്നു പറയുന്നത് ഒരു വികാരമല്ല, ഒരു ഇച്ഛയാണ്. സ്‌നേഹം വികാരത്തിലല്ല, മറിച്ച് തീരുമാനത്തിലാണ്, ഇച്ഛയിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് അന്ന് അവൻ പറഞ്ഞു തന്നു.

സ്‌നേഹം വികാരത്തിലല്ല, തീരുമാനത്തിലാണ് അധിഷ്ഠിതമായിരിക്കേണ്ടത്. വികാരത്തെ ഉണര്‍ത്തുന്നത് സൗന്ദര്യമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെടുമ്പോള്‍ വികാരം വറ്റിപ്പോകും. മറിച്ച് ഭര്‍ത്താവിന്റെ / ഭാര്യയുടെ സ്‌നേഹം, നീതിപൂർവ്വമായ ഇച്ഛയില്‍ അധിഷ്ഠിതമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെട്ടാലും ആരോഗ്യം കുറഞ്ഞാലും അത് തിര്‍ന്നു പോകുന്നില്ല. കാരണം അതു തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, നിസ്വാര്‍ഥമായ, ഉദാത്തമായ സ്‌നേഹമാണ്.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments