Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
സർജന്റ് ബ്ലെസ്സൺ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു. | മലയാളിമനസ്സ്
Friday, October 23, 2026
Homeഅമേരിക്കസർജന്റ് ബ്ലെസ്സൺ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

സർജന്റ് ബ്ലെസ്സൺ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റി മെംബെർ ആയി മത്സരിക്കുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ യോർക്ക്: ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി ഫിലാഡൽഫിയായിലെ എല്ലാ മലയാളീ അസോസിയേഷനുകളുടെയും സജീവ പ്രവർത്തകനും ഫിലാഡൽഫിയാ മലയാളികൾക്കിടയിൽ എവർക്കും പ്രിയങ്കരനുമായ സർജന്റ് ബ്ലെസ്സൺ മാത്യു മത്സരിക്കുന്നു . സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായാണ് മത്സരിക്കുന്നത്.

ഫിലാഡൽഫിയായിലെ സാമൂഹ്യ- സാംസ്കാരിക-സാമുദായിക മേഖലകളിൽ തിളങ്ങി നിൽക്കുന്ന കരുത്തുറ്റ വെക്തി, ആരുമായും സഹകരിച്ചു പോകുന്ന നേതൃത്വപാടവം, അങ്ങനെ ആർക്കും പകരംവെക്കനില്ലാത്ത വ്യക്തിത്വമാണ് ബ്ലെസ്സൺ മാത്യുവിന്റെത് . ഫിലാഡൽഫിയാ പോലീസ് ഡിപ്പാർട്മെന്റിൽ സെർജന്റ് ആയി ജോലി ചെയ്യുന്ന അദ്ദേഹം അമേരിക്കർക്കിടയിലും അതുപോലെ അമേരിക്കൻ മലയാളികളുടെ ഇടയിലും ഏവർക്കും പ്രിയങ്കരൻ ആണ്.

ഫിലാഡൽഫിയായുടെ 150 വർഷത്തിൽ കുടുതൽ പഴകം ഉള്ള പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആദ്യത്തെ
മലയാളി പോലീസ് സെർജന്റ് ആയി ബ്ലെസ്സൻ മാത്യു പ്രൊമോട്ട് ചെയ്തത് അദ്ദേത്തിന്റെ കഴിവും അർപ്പണ മനോഭാവവും കൊണ്ട് കൂടിയാണ് . ആറായിരത്തിൽത്തിൽ കുടുതൽ പോലീസുകാരുള്ള അമേരിക്കയിലെ നാലാമത്തെ വലിയ പോലീസ് ഡിപ്പാർട്ട്‌മെന്റ് ആയ ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ആണ് അദ്ദേഹം ഈ നേട്ടം കരസ്ഥം ആക്കിയത് . ഈ നേട്ടം അമേരിക്കൻ മലയാളികൾക്ക് മാത്രമല്ല ലോകത്തുള്ള ഏതൊരു മലയാളിക്കും അഭിമാനിക്കാവുന്നതാണ് . പതിനെട്ടാമത്തെ വയസിൽ പത്തനാപുരത്തു നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ബ്ലെസ്സൺ വളെരെ ചുരുങ്ങിയ സമയം കൊണ്ട് ആണ് ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്മെന്റിൽ രണ്ട് പ്രൊമോഷൻ നേടിയത് .

തന്റെ ഓരോ പ്രൊമോഷനും മലയാളി കമ്മ്യൂണിറ്റിയെ കൂടുതൽ ഉപകാരമാകി തീർക്കുവാൻ ആണ് താൻ ശ്രമിക്കുന്നത് എന്ന് സെർജിന്റ ബ്ലെസ്സൺ മാത്യു അറിയിച്ചു. AMLEU ( അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന് യുണൈറ്റഡ്), PAALEA ( പെൺസിൽവാനിയ ഏഷ്യൻ അമേരിക്കൻ ലോ എൻഫോഴ്‌സ്‌മെന്റ് തുടങ്ങി നിരവധി സംഘടനകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഫൊക്കാനയുടെ പ്രവർത്തങ്ങളിൽ ആകൃഷ്‌ടനായാണ് നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. ഏല്‍പ്പിക്കുന്ന ചുമതലകള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിക്കുന്ന സംഘാടകൻ ആയതുകൊണ്ട് സർജന്റ് ബ്ലെസ്സൺ മാത്യുവിനെ തേടി സ്ഥാനമാനങ്ങൾ എപ്പോഴും എത്താറുണ്ട് .

അമേരിക്കൻ പ്രവാസി സമൂഹത്തിന് എന്നും ആവേശം പകരുന്ന യുവ തലമുറയുടെ പ്രതിനിധിയായിട്ടാണ് സർജന്റ് ബ്ലെസ്സൺ മാത്യു നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നത്. സ്വന്തം ജീവിതവും കരിയറും ജനക്ഷേമ പ്രവർത്തനങ്ങൾക്കും സാമൂഹ്യപ്രവർത്തനത്തിനുമായി മാറ്റിവച്ച അതുല്യ പ്രതിഭയാണ് സർജന്റ് ബ്ലെസ്സൺ മാത്യു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യുവ തലമുറക്ക് മാതൃകയാണ് .സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കുട്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല.

യുവ തലമുറയെ അംഗീകരിക്കുകയും അനുഭവസമ്പത്തും , കഴിവുമുള്ള ചെറുപ്പക്കാരെ മുന്നിൽ നിർത്തി പ്രവർത്തിക്കുവാൻ തയ്യാർ എടുക്കുബോൾ സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ മത്സരം യുവ തലമുറക്ക് കിട്ടുന്ന അംഗീകാരമാണ് . മാറ്റങ്ങൾക്ക് ശംഖോലി മുഴങ്ങിക്കൊണ്ടിരിക്കുന്ന ഫൊക്കാനയിൽ ഇത്തവണ യുവാക്കളുടെ ഒരു നിരതന്നെയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഡ്രീം പ്രോജെക്റ്റുമായി മുന്നോട്ട് വന്നുകൊണ്ടിരിക്കുന്നത്.ഫിലാഡൽഫിയാ റീജിയനിൽ നിന്നുള്ള എല്ലാവരുംഒരേ സ്വരത്തിൽ സർജന്റ് ബ്ലെസ്സൺ മാത്യുവിന്റെ മത്സരത്തെ പിന്തുണക്കുന്നു . കൂടാതെ സെക്രട്ടറി ആയി മത്സരിക്കുന്ന ശ്രീകുമാർ ഉണ്ണിത്താൻ ,ട്രഷർ ആയി മത്സരിക്കുന്ന ജോയി ചക്കപ്പൻ , എക്സി . പ്രസിഡന്റ് സ്ഥാനാർഥി പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് സ്ഥാനാർഥി വിപിൻ രാജു, ജോയിന്റ് സെക്രട്ടറി സ്ഥാനാർഥി മനോജ് ഇടമന , അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് ,വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥി രേവതി പിള്ള, നാഷണൽ കമ്മിറ്റി മെംബേഴ്‌സ് ആയ സോണി അമ്പൂക്കൻ ,രാജീവ് കുമാരൻ, അഡ്വ. ലതാ മേനോൻ , ഷിബു എബ്രഹാം സാമുവേൽ,ഗ്രേസ് ജോസഫ്, അരുൺ ചാക്കോ , മേരി ഫിലിപ്പ് , മേരികുട്ടി മൈക്കിൾ , മനോജ് മാത്യു ,ഡോ. ഷൈനി രാജു, സ്റ്റാന്‍ലി ഇത്തൂണിക്കല്‍, മത്തായി ചാക്കോ , സിജു സെബാസ്റ്റ്യൻ , ജോർജി വർഗീസ് , സുദീപ് നായർ , സോമൻ സക്കറിയ , റീജിയണൽ വൈസ് പ്രസിഡന്റ് ആയിമത്സരിക്കുന്ന ബെന്‍ പോള്‍, ലിൻഡോ ജോളി , കോശി കുരുവിള,ഷാജി സാമുവേൽ, ധീരജ് പ്രസാദ് , ജോസി കാരക്കാട്, ലാജി തോമസ് , ആന്റോ വർക്കി ട്രസ്റ്റീ ബോർഡിലേക്ക് മത്സരിക്കുന്ന സതീശൻ നായർ , ബിജു ജോൺ എന്നിവർ സർജന്റ് ബ്ലെസ്സൺ മാത്യുവിന് വിജയാശംസകൾ നേർന്നു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ