കേരളത്തിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ ബഹുമതികളിൽ ഒന്നായ ടി വി കൊച്ചുബാവ സ്മാരക പ്രവാസി സാഹിത്യ പുരസ്കാരം ഓസ്ട്രേലിയ ആസ്ഥാനമായ പ്രശസ്ത എഴുത്തുകാരൻ സിജു ജേക്കബിനെ തേടിയെത്തി. “പ്രണയാദരങ്ങളോടെ” എന്ന കൃതിക്കാണ് ഈ ബഹുമതി ലഭിച്ചത്.
തൃശ്ശൂർ ലിറ്റററി ഫോറം സംഘടിപ്പിക്കുന്ന “അക്ഷരീയം 6” സാഹിത്യോത്സവത്തിൽ 2026 മേയ് 23 ശനിയാഴ്ച രാവിലെ 10 മണിക്ക് സാഹിത്യ അക്കാദമി എം ടി ഹാൾ, തൃശ്ശൂർ വെച്ച് പുരസ്കാരങ്ങൾ സമർപ്പിക്കപ്പെടും.

ചടങ്ങിലെ പ്രമുഖർ
സ്വാഗതം — അപർണ്ണ ബാലകൃഷ്ണൻ
അദ്ധ്യക്ഷൻ — കൈ ഉണ്ണികൃഷ്ണൻ
ഉദ്ഘാടനം — ഡോ സോഹൻ റോയ്
മുഖ്യാതിഥി — പ്രഭാവർമ്മ
ആശംസകൾ — ഡോ എസ് കെ വസന്തൻ, എം ഡി രാജേന്ദ്രൻ, ജയരാജ് വാര്യർ, ഡോ സരസ്വതി ബാലകൃഷ്ണൻ, ഡോ കെ പി സുധീര, കെ രഘുനാഥൻ, മാനസി, അശോകൻ ചരുവിൽ, ഡോ പള്ളിപ്പുറം മുരളി
അക്ഷരീയം 6 —
പുരസ്കാര ജേതാക്കൾ
യൂസഫലി കേച്ചേരി പുരസ്കാര സമർപ്പണം
പ്രഭാവർമ്മ (രൗദ്രനാത്മികം)
സി പി പോൾ ചുങ്കത്ത് സ്മാരക സാഹിത്യ പുരസ്കാരം
സി എസ് ചന്ദ്രിക (കാന്തൽ)
ജി കെ പള്ളത്ത് സാഹിത്യ പുരസ്കാരം
റഫീഖ് അഹമ്മദ് (പ്രണയത്തിനാൽ മാത്രം)
ടി വി കൊച്ചുബാവ സ്മാരക പ്രവാസി സാഹിത്യ പുരസ്കാരം
സിജു ജേക്കബ് (പ്രണയാദരങ്ങളോടെ)
കെ പി ബാലചന്ദ്രൻ സ്മാരക സമഗ്ര സംഭാവനാ പുരസ്കാരം
ബാബു വെളുപ്പായ, ശ്രീദേവി അമ്പലപ്പുഴ
സാഹിതി സാഹിത്യാദരവ്
എ പി നാരായണൻകുട്ടി, സുകുമാരൻ വി പുങ്കുന്നം
പുരസ്കാര സമർപ്പണം
മുഖവുര — അനു അനിത / അനുജ

ഓസ്ട്രേലിയയിലെ ഓറഞ്ചിൽ സ്ഥിരതാമസമാക്കിയ സിജു ജേക്കബ് പ്രവാസ ജീവിതത്തിനിടയിലും മലയാള സാഹിത്യത്തിൽ നിരന്തരം സജീവ സാന്നിധ്യം നിലനിർത്തുന്ന അപൂർവ പ്രതിഭയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങൾ സഞ്ചരിച്ച് അനുഭവങ്ങൾ വാക്കുകളാൽ ആവിഷ്കരിക്കുന്ന ഇദ്ദേഹം യാത്രാ സാഹിത്യം, കവിത, ലേഖനം തുടങ്ങി ഒന്നിലധികം സാഹിത്യ ശാഖകളിൽ ശ്രദ്ധേയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു.
ഖലീൽ ജിബ്രാൻ അവാർഡ്, അരാ എസ്തെറ്റിക്സ് സാഹിത്യ പുരസ്കാരം, ദ ഡയലോഗ് ഗോവ അവാർഡ് , ഷീർ സഞ്ചാര സാഹിത്യ പുരസ്കാരം തുടങ്ങി നിരവധി പ്രതിഷ്ഠിത ബഹുമതികൾ ഇതിനകം നേടിയ സിജു ജേക്കബിന്റെ ടി വി കൊച്ചുബാവ സ്മാരക പ്രവാസി സാഹിത്യ പുരസ്കാര ലബ്ധി ലോകമെങ്ങും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് അഭിമാനത്തിന്റെ നിമിഷമാണ്.





