Wednesday, October 9, 2024
Homeഅമേരിക്കഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ സ്വീകരണം അവിസ്മരണീയമാക്കി മഞ്ച് .

ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ സ്വീകരണം അവിസ്മരണീയമാക്കി മഞ്ച് .

ശ്രീകുമാർ ഉണ്ണിത്താൻ

ന്യൂ ജേഴ്‌സി: ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ . സജിമോൻ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു . ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്‌സും കൂടി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏവരുടെയും മനം കവരുന്നതായിരുന്നു. ചെണ്ട മേളത്തിന്റെയും ആർപ്പ് വിളികളുടെയും ആരവത്തോട് കുതിര പുറത്താണ് ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ ആന്റണിയെ സ്വീകരിച്ചു കൊണ്ടുവന്നത് .

അവിസ്മരണീയമായ പ്രകടനങ്ങളുടെ സായാഹ്നത്തിൽ ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയായിരുന്നു . ഇത് വരെയുള്ള ഒരു ഫൊക്കാന പ്രസിഡന്റുമാർക്കും ലഭിക്കാത്ത ഒരു സ്വീകരണമാണ് ന്യൂ ജേഴ്സിയിൽ അരങ്ങേറിയത് അതിന്റെ കാരണം ഫൊക്കാന യുവാക്കളുടെ കൈലേക്ക് എത്തിയപ്പോൾ പരിപാടികളും യുവാക്കളുടെ പരിപാടികൾ ആയി മാറി എന്നതാണ് സത്യം .

യുവാക്കളുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും വ്യത്യസ്ത പുലർത്തുന്നതായിരുന്നു ഈ സ്വീകരണ പരിപാടി .ഹാൻഡിങ്‌ ഓവേറിന് ശേഷം ആരംഭിച്ച പുതിയ ഭാരവാഹികളുടെ സ്വീകരണവും ആഘോഷങ്ങളും 9 .30 വരെ നീണ്ടുവെങ്കിലും വർധിച്ച ആവേശത്തോടെ ഓരോ പ്രവർത്തകരും ആടിയും പാടിയും ആഘോഷിച്ചത് പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ഫൊക്കാനയുടെ പുതിയ പ്രസിഡണ്ടിനും ഭാരവാഹികൾക്കുമായി ഈ പരിപാടി ഒരുക്കിയത് ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടെയാണ് , അവിസ്മരണീയമായ ഈ പ്രോഗ്രാം സ്പോൺസർ ചെയ്തതും അവർ തന്നെ . ഈ ആഘോഷങ്ങൾ ഫൈവ്സ്റ്റാർ നിലവാരം പുലർത്തുവാൻ സംഘടകാർക്ക് ശ്രദ്ധിച്ചു എന്നത് ഏവരുടെയും പ്രശംസക്ക് പാത്രമായി .

 

ആഘോഷങ്ങള്‍ മനുഷ്യസഹജമാണ് അത്തരം ആഘോഷങ്ങളില്‍ . സ്‌നേഹം, ഒരുമ, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറും. അപ്പോൾ ആഘോഷങ്ങൾ നാം ഒത്തൊരുമയോട് ആഘോഷിക്കും , അങ്ങനെയുള്ള ഒരു ആഘോഷമായിരുന്നു ഞങ്ങൾ പ്ളാൻ ചെയ്തത് എന്ന് മഞ്ച് പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു .ഡോ . ഷൈനി രാജു , മഞ്ച് ട്രസ്റ്റീ ബോർഡ് ചെയറും ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ഷാജി വർഗീസ് , ഉമ്മൻ ചാക്കോ , ഷിബുമോൻ മാത്യു , അനീഷ് ജോൺസ്‌ , രഞ്ജിത് പിള്ളൈ , ഷിജിമോൻ മാത്യു , മനോജ് വട്ടപ്പള്ളിൽ , ആന്റണി കല്ലുകാവുങ്കൽ , ലിൻഡോ മാത്യു തങ്കച്ചൻ ജോസഫ്,ആൽബർട്ട് കണ്ണമ്പള്ളി ,അരുൺ ചെമ്പരത്തി എന്നിവർ നേതൃത്വം നൽകിയും സ്പോൺസർ ചെയ്താണ് ഈ പരിപാടി ഒരിക്കയത് .

ഈ പരിപാടി ഒരുക്കിയ മഞ്ചിന്റെ ഭാരവാഹികളോടും , സുഹൃത്തുക്കളോടും സജിമോൻ ആന്റണി നന്ദി രേഖപ്പെടുത്തി. അവർ ഈ പ്രോഗ്രാം ചിട്ടപ്പെടുത്തിയത് താന്നോടുള്ള സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് എന്നറിയാം , സ്നേഹം ആരുടെഭാഗത്തു നിന്ന് ഉണ്ടായാലും അത് ആദരിക്കേണ്ടുന്ന വികാരം തന്നയാണ്.
ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ , ജോർജി വർഗീസ്, ഡോ . ബാബു സ്റ്റീഫൻ , ഫൊക്കാനയുടെ മുൻ ഭാരവാഹികൾ , ഇപ്പോഴത്തെ ഭാരവാഹികൾ , ഇതിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സജിമോൻ ആന്റണി അറിയിച്ചു .

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments