Monday, September 28, 2026
Homeഅമേരിക്കപ്രവാസിക്ക് എന്തോണം ... (കവിത ) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

പ്രവാസിക്ക് എന്തോണം … (കവിത ) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ഓണമൊരോർമ്മയായി നിറയുന്നു .
അത്തപ്പൂവിന് സുഗന്ധമേറും
ചിരികളുമായി സദ്യവട്ടങ്ങളിൽ
നിറയും വിഭവങ്ങളും ഓണത്തുമ്പീ
നീയെന്തേ വരാതെ പോയത് ?
എന്ന് പരിഭവം പറഞ്ഞ നാളുകൾ.
അന്ന് ആഘോഷങ്ങൾക്ക് നടുവിൽ
നാട്ടിന്പുറത്തു ഉച്ചഭാഷിണിയിൽ
ഉച്ചത്തിൽ കേട്ട പാട്ടുകളും
നാടൻ പന്ത് കളിയും പുലികളിയും
ഉറിയടിയും വടംവലിയും രാത്രി
നാടകങ്ങളും നടത്തിപ്പുകാരനായി
ഞാനും ,ഓർമ്മകളിൽ അക്കാലം
വർണ്ണാഭമാണ് .എന്നും
പൊതിച്ചോറുമായി
യുവാക്കളിറങ്ങി പൊതുവിടങ്ങൾ
വിശപ്പ് രഹിതമാക്കുന്ന വർത്തമാന
കാല പൊതിച്ചോർ വിപ്ലവം
ഓണത്തിന്റെ മാറ്റ്
കൂട്ടും .അപ്രസ്ഥാനത്തിലൊരിക്കൽ
ഞാനുമുണ്ടായിരുന്നു എന്നതെന്നെ
പലപ്പോഴും കോരിത്തരിപ്പിച്ചിട്ടുണ്ട് .
ഓണ കൊയ്ത്തും ഓണത്തല്ലും
ഓണവില്ലും ഓണത്തപ്പനും
ഓണപ്പൊട്ടനും ഓണച്ചമയവും
ഓണക്കാഴ്ചയും ഓണത്താറും
ഗൃഹാതുരതയിൽ ഒതുങ്ങിയതും,
കടൽ കടന്നവന് കനവ് മാത്രം എന്ന
ഓർമ്മപെടുത്തലും, ഉപ്പും ഇലയും
ചേർത്ത് ഇരുപത്തിനാലു
വിഭവങ്ങൾ തരപ്പെടുത്തി
പരസ്യങ്ങളുമായി ഭോജനശാലകൾ
മത്സരിക്കുമ്പോൾ അതിലൊന്ന്
വാങ്ങി ഓണമുണ്ട് പ്രവാസിയോണം
അവസാനിപ്പിക്കണമെന്നുണ്ട് .

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ