Friday, July 24, 2026
Homeഅമേരിക്കഷാർജ പോലീസ് ഡയറക്ടറുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് കൂടിക്കാഴ്ച്ച നടത്തി.

ഷാർജ പോലീസ് ഡയറക്ടറുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് കൂടിക്കാഴ്ച്ച നടത്തി.

രവി കൊമ്മേരി, റിപ്പോർട്ടർ, മലയാളി മനസ്സ് USA ന്യൂസ്, യുഎഇ.

ഷാർജ : തൊഴിലാളി ക്ഷേമം ലക്ഷ്യമിട്ടുള്ള സഹകരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ഷാർജ ഇന്ത്യൻ അസോസിയേഷൻ (IAS) പ്രസിഡണ്ട്, ഷാർജ പോലീസ് അക്രഡിറ്റേഷൻ ആൻ്റ് പ്രിവൻ്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ഡോ. സഈദുമായി 2026 ജൂലൈ 14 ന് അദ്ദേഹത്തിൻ്റെ ഓഫീസിൽ വച്ച് കൂടിക്കാഴ്ച്ച നടത്തി.

സാമൂഹിക ക്ഷേമം, ബോധവൽക്കരണം, സാമൂഹികവികസനം എന്നീ മേഖലകളിൽ ഷാർജ പോലീസ് അക്രഡിറ്റേഷൻ ആൻ്റ് പ്രിവൻ്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റും, ഷാർജ ഇന്ത്യൻ അസോസിയേഷനും സഹകരിച്ച് പ്രവർത്തിക്കുന്നതിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിനുവേണ്ടിയായിരുന്നു കൂടിക്കാഴ്ച്ച.

പ്രവാസി തൊഴിലാളികൾ, പ്രത്യേകിച്ച് ഷാർജയിൽ താമസിച്ച് ജോലി ചെയ്യുന്ന വലിയൊരു വിഭാഗം ഇന്ത്യൻ തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികളായിരുന്നു പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. ഇത്തരം തൊഴിലാളികളുടെ ക്ഷേമവും, അവർക്കു വേണ്ടിയുള്ള ബേധവൽക്കരണവും, അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്നതായിരുന്നു ഇരുവിഭാഗവും പ്രധാനമായും ചർച്ച ചെയ്തത്.

തൊഴിലാളി സമൂഹത്തിൻ്റെ ക്ഷേമ പ്രവർത്തനങ്ങൾക്കും , സുരക്ഷയ്ക്കും ഷാർജ പോലീസ് ഡിപ്പാർട്ട് മെൻ്റ് ചെയ്തുവരുന്ന നിരന്തര പരിശ്രമങ്ങൾക്ക് അസോസിയേഷൻ പ്രസിഡണ്ട് അഭിനന്ദനങ്ങൾ അറിയിക്കുകയും, അതോടൊപ്പം സാമൂഹിക സേവനത്തിനായി അസോസിയേഷൻ നടത്തിവരുന്ന മെച്ചപ്പെട്ട പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്ത പ്രസിഡണ്ട്, ഷാർജ പോലീസ് അക്രഡിറ്റേഷൻ ആൻ്റ് പ്രിവൻ്റീവ് ട്രെയിനിംഗ് ഡിപ്പാർട്ട്മെൻ്റ് നടത്തുന്ന ക്ഷേമപ്രവർത്തനങ്ങളിൽ IAS ൻ്റെ പരിപൂർണ്ണ പിന്തുണ ഉറപ്പ് നൽകി.

ഇന്നത്തെ സാഹചര്യത്തിൽ ഷാർജയിലെ തൊഴിലാളികളുടെ ഇടയിൽ, പ്രത്യകിച്ച് ഇന്ത്യൻ തൊഴിലാളികൾക്കിടയിൽ വളരെ നല്ല രീതിയിലുള്ള ബോധവൽക്കരണം ആവശ്യമാണെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഭിപ്രായപ്പെട്ടു. തൊഴിലാളികൾക്കിടയിലെ സൗഹാർദ്ദവും, ക്ഷേമവും കൂടുതൽ ഉറപ്പാക്കുന്നതിന് ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്തിയാണ് പോലീസ് മേധാവിയും അസോസിയേഷൻ പ്രസിഡണ്ടും ചർച്ചകൾ അവസാനിപ്പിച്ചത്. ഉടൻ തന്നെ സംയുക്തമായ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഇരുവിഭാഗവും ഉറപ്പ് നൽകി.

രവി കൊമ്മേരി, റിപ്പോർട്ടർ,

മലയാളി മനസ്സ് USA ന്യൂസ്, യുഎഇ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com