Monday, August 17, 2026
Homeഅമേരിക്കഷാർജ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

റിപ്പോർട്ടർ, രവി കൊമ്മേരി, മലയാളി മനസ്സ് USA ന്യൂസ് - യുഎഇ .

ഷാർജ: ദേശസ്നേഹത്തിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും നിറവിൽ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ആഗസ്റ്റ്15-ന് രാവിലെ എട്ട്മണിക്ക് ഐ.എ.എസ് അങ്കണത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി അഫയേഴ്സ് കോൺസൽ ശ്രീ. എകെ ജോൺ ദേശീയ പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കര ചടങ്ങിന് അധ്യക്ഷത വഹിച്ചുകൊണ്ട് സ്വാഗതം പറഞ്ഞു. അസോസിയേഷൻ്റെ മുഴുവൻ മുൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ നൂറുകണക്കിന് ഇന്ത്യൻ പ്രവാസികളും, കുടുംബാംഗങ്ങളും പങ്കെടുത്തു.

രാജ്യത്തിൻ്റെ സ്വാതന്ത്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളേയും, മറ്റ് സമര സേനാനികളേയും സ്മരിക്കുന്നുവെന്ന് അധ്യക്ഷപ്രസംഗത്തിൽ നിസ്സാർ തളങ്കര പറഞ്ഞു. രാഷ്ട്രീയ സ്വാതന്ത്ര്യം മാത്രമല്ല ജാതി-മത ഭേദമില്ലാതെ, ജാതിമത ചിന്തകൾക്കതീതമായി ജനാധിപത്യം, നീതി, സമത്വം, നാനാത്വത്തിലെ ഏകത്വം എന്നിവ അടിസ്ഥാനമാക്കിയുള്ള മഹത്തായ ഒരു ദേശീയ യാത്രയുടെ തുടക്കമായിരുന്നു സ്വാതന്ത്ര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം യുഎഇ ഭരണാധികാരികൾക്കും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

വൈകുന്നേരം7മണിക്ക് അസോസിയേഷൻ്റെ കമ്മ്യൂണിറ്റി ഹാളിൽ വിപുലമായ പൊതു പരിപാടിയും സംഘടിപ്പിച്ചു. 1979-ൽ സ്ഥാപിതമായ IAS, പ്രവാസികൾക്ക് എന്നും ഒരു ആശ്രയ കേന്ദ്രമാണെന്നും, ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെയും അംഗങ്ങളുടെയും പിന്തുണയാണ് നമ്മുടെ വിജയത്തിന് കാരണമെന്നും പ്രസിഡണ്ട് വ്യക്തമാക്കി. ഇതോടനുബന്ധിച്ച് ഷാർജ ഇന്ത്യൻ സ്കൂളിന്റെ രണ്ട് ബ്രാഞ്ചുകളിലെയും ഏഴ് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി ആഗസ്റ്റ് പതിനൊന്ന് മുതൽ പതിനാല് വരെ നടത്തിയ സമ്മർ ക്യാമ്പിന്റെ സമാപന സമ്മേളനവും നടന്നു. ക്യാമ്പ് വളരെ വിനോദപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങൾക്കപ്പുറം കുട്ടികളിൽ കൂട്ടായ്മ, നേതൃപാടവം, സർഗ്ഗാത്മകത എന്നിവ വളർത്തുന്നതായിരുന്നു. ഈ ചടങ്ങിൽ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട്’ചക് ദേ ഇന്ത്യ’ (CHAKDE INDIA)എന്ന പേരിൽ വിപുലമായ സംഗീത നിശയും ദേശഭക്തി ഗാനങ്ങളും വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.

റിപ്പോർട്ടർ,
രവി കൊമ്മേരി,
മലയാളി മനസ്സ് USA ന്യൂസ് – യുഎഇ .

.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ