Saturday, December 7, 2024
Homeഅമേരിക്കഫിലഡൽഫിയയിൽ റൈറ്റ് എയ്ഡ് മാനേജർ സഞ്ചരിച്ച ഊബറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് 32,000 ഡോളർ കൊള്ളയടിച്ചു

ഫിലഡൽഫിയയിൽ റൈറ്റ് എയ്ഡ് മാനേജർ സഞ്ചരിച്ച ഊബറിൽ മറ്റൊരു വാഹനം ഇടിപ്പിച്ച് 32,000 ഡോളർ കൊള്ളയടിച്ചു

നിഷ എലിസബത്ത്

ഫിലഡൽഫിയ — ഫിലഡൽഫിയയിലെ വെസ്റ്റ് ഓക്ക് ലെയ്ൻ സെക്ഷനിൽ ഈ ആഴ്ച ആദ്യം നടന്ന ശക്തമായ കവർച്ചയുമായി ബന്ധപ്പെട്ട് രണ്ട് പേരെ തിരിച്ചറിയാൻ പോലീസ് സഹായം അഭ്യർത്ഥിക്കുന്നു.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഒഗോണ്ട്സ് അവന്യൂവിലെ 7200 ബ്ലോക്കിലാണ് കവർച്ച നടന്നത്. റൈറ്റ് എയ്ഡ് സ്റ്റോറിൻ്റെ മാനേജർ $32,000 മൂല്യമുള്ള ഡെപ്പോസിറ്റ് നിക്ഷേപിക്കാൻ ഊബറിൽ ബാങ്കിൽ പോകുന്നതിനിടെ പിന്നിൽ നിന്ന് മറ്റൊരു വാഹനം ഇടിച്ചതായി യുവതി പറഞ്ഞു. കേടുപാടുകൾ നോക്കാൻ ഊബർ ഡ്രൈവർ ഇറങ്ങിയപ്പോൾ, കറുപ്പും സ്കീ മാസ്കും ധരിച്ച രണ്ട് പുരുഷന്മാർ മറ്റൊരു വാഹനത്തിൽ നിന്ന് പുറത്തിറങ്ങി, പണമടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു.

ചാരനിറത്തിലുള്ള പഴയ മോഡൽ ഹോണ്ട CRV (ഒരുപക്ഷേ 2007-2011 മോഡൽ) മാനേജരുടെ ഊബർ വാഹനത്തെ പിന്തുടരുന്നത് സിറ്റി ക്യാമറകളിൽ കണ്ടതായി പോലീസ് പറഞ്ഞു. പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനം വൂൾസ്റ്റീൻ, ബെവർലി അവന്യൂസ് മേഖലയിലാണ് അവസാനമായി കണ്ടത്. പ്രതികളുടെ വാഹനത്തിൽ പേപ്പർ ടാഗും, പാസഞ്ചർ സൈഡിലെ മുൻവശത്തെ ഗ്ലാസ്സിൽ ‘ലിഫ്റ്റ്’ എന്ന സ്റ്റിക്കറും ഉണ്ടെന്ന് പോലീസ് പറയുന്നു.

സ്റ്റോർ മാനേജർ ഊബറിൽ ഇത്രയും പണം കൊണ്ടുപോകുന്നത് അറിയാവുന്നവരാണ് മോഷ്ടാക്കളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം.

ഈ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിലോ 215-686-TIPS (8477) എന്ന നമ്പറിൽ വിളിക്കാം അല്ലെങ്കിൽ 215-686-TIPS (8477) എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചോ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിക്കുന്നു.

റിപ്പോർട്ട്: നിഷ എലിസബത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments