Friday, August 28, 2026
Homeഅമേരിക്കചെങ്ങന്നൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ

ചെങ്ങന്നൂർ അസോസിയേഷന് പുതിയ ഭാരവാഹികൾ

​പ്രിയ സുഹൃത്തുക്കളെ,

ചെങ്ങന്നൂർ അസോസിയേഷന്റെ പൊതുയോഗം ജൂലൈ 5-ാം തീയതി ലീലാമ്മ വർഗ്ഗസിൻ്റെ അധ്യക്ഷതയിൽ വിജയകരമായി കൂടുകയുണ്ടായി.
​അസോസിയേഷനെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് നയിക്കുന്നതിനായി പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുക്കുകയും, വരും വർഷങ്ങളിലെ (2026 – 2028) അസോസിയേഷന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി നിരവധി സുപ്രധാന തീരുമാനങ്ങൾ ഈ യോഗത്തിൽ കൈക്കൊള്ളുകയും ചെയ്തു.

​പുതിയ ഭാരവാഹികൾ (2026 – 2028):

​പ്രസിഡന്റ്: ജോസ് സഖറിയ
​വൈസ് പ്രസിഡന്റ്: ബെന്നി മാത്യു
​സെക്രട്ടറി: ഷിബു മാത്യു
​ജോയിന്റ് സെക്രട്ടറി: ജോർജ് കുര്യൻ
​ട്രഷറർ: രെജിമോൻ മാത്യു
​ഏരിയ കൺവീനേഴ്സ്:
​സതീഷ് വർഗീസ്
​കോശി ദാനിയേൽ
​ലീലമ്മ വർഗീസ്

​പ്രധാന തീരുമാനങ്ങൾ:

​അടുത്ത കമ്മിറ്റി മീറ്റിംഗ്:

വരുന്ന ഓഗസ്റ്റ് മാസം 16-ാം തീയതി അടുത്ത മീറ്റിംഗ് കൂടുവാൻ തീരുമാനിച്ചു. വിവിധ ഏരിയകളിൽ നിന്നുള്ള കൂടുതൽ ആളുകളെ ഉൾപ്പെടുത്തി കമ്മിറ്റി വിപുലീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അന്നേ ദിവസം ഉണ്ടായിരിക്കുന്നതാണ്.

​പ്രവർത്തന ഉദ്ഘാടനവും ഓണം സെലിബ്രേഷനും:

ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം വിപുലമായ ഓണാഘോഷ പരിപാടികളോടുകൂടി ഒക്ടോബർ 10-ന് (10/10) നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.
​ചങ്ങന്നൂർ അസോസിയേഷന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കൂടുതൽ കരുത്തുപകരാൻ എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണവും പങ്കാളിത്തവും സാദരം പ്രതീക്ഷിക്കുന്നു.

​സ്നേഹത്തോടെ,

കമ്മിറ്റി അംഗങ്ങൾ:
ചെങ്ങന്നൂർ അസോസിയേഷൻ

വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ