Tuesday, August 18, 2026
Homeഅമേരിക്കസംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 𝟏𝟓 വര്‍ഷം...🎸 ✒️ലാലു കോനാടിൽ

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ് അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 𝟏𝟓 വര്‍ഷം…🎸 ✒️ലാലു കോനാടിൽ

മലയാള സിനിമാ സംഗീതത്തിന് ഗൃഹാതുരത്വത്തിന്റെയും, സ്വരമാധുരിയുടേയും, പുതിയ ഭാവം നല്‍കിയ സംഗീതജ്ഞനായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍..!!

1978ല്‍ ആരവം എന്ന ചിത്രത്തിലൂടെ സിനിമാസംഗീത ലോകത്തെത്തിയ
അദ്ദേഹം 1981ല്‍ ഇണയെത്തേടി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി…പിന്നീട് മലയാളി കേട്ടതൊക്കെ ആ മാന്ത്രിക സ്പര്‍ശമുള്ള ഈണങ്ങളായിരുന്നു…

സിനിമാക്കാരുടെ സ്ഥിരം ജാഡകളും.. ഞാനെന്ന ഭാവവുമില്ലാത്ത ഒരു
സാധാരണക്കാരനായിരുന്നു ജോണ്‍സൺ മാഷ്…

മലയാളസിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരമായ ഗാനങ്ങളൊരുക്കിയവരില്‍ ഒരാള്‍.. മലയാള സിനിമയുടെ വസന്തകാലത്തിന്റെ അടയാളങ്ങളായ ഒരാള്‍… വര്‍ഷത്തില്‍ ഇരുപതിലേറെ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട കാലമുണ്ടായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ക്ക്..!! ദേവരാജന്‍ മാഷ് കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്
ജോണ്‍സണ്‍ മാസ്റ്ററാണ്..!!

മറ്റ് സംഗീത സംവിധായകരില്‍ നിന്നും ജോണ്‍സൺ മാഷിനെ കൂടുതല്‍
വ്യത്യസ്ഥനാക്കുന്നത് അദേഹത്തിന്റെ പശ്ചാത്തല സംഗീതമാണ്..!! മലയാള സിനിമാ രംഗത്തെ പശ്ചാത്തല സംഗീതത്തെ ജോണ്‍സന് മുന്‍പും ജോണ്‍സന് ശേഷവും എന്നുതന്നെ വിശേഷിപ്പിക്കാം.!! അന്നേവരെ നിലനിന്നിരുന്ന പശ്ചാത്തല സംഗീത രീതിയെ പൊളിച്ചെഴുതിയ ആളാണ് ജോണ്‍സണ്‍ മാസ്റ്റര്‍.. നിശബ്ദതകളെ
വരെ സൃഷ്ടിച്ച് ഇത്രയും മനോഹരമായി പശ്ചാത്തല സംഗീതമൊരുക്കിയൊരു
സംഗീത സംവിധായകന്‍ മലയാളത്തില്‍ വേറെയില്ല…

ജോണ്‍സണ്‍ മാസ്റ്ററുടെ ഓരോ പാട്ടിലും പശ്ചാത്തല സംഗീതത്തിലും
സംഗീതത്തോടുള്ള മാസ്റ്ററുടെ ആത്മാര്‍ഥതയും അര്‍പ്പണഭാവവും നമുക്ക് കാണാം… കാലങ്ങള്‍ എത്ര കഴിഞ്ഞാലും അദ്ദേഹം നമുക്ക് നല്‍കിയ മധുരഗാനങ്ങളും പശ്ചാത്തല സംഗീതത്തിന്റെ വേറിട്ട അനുഭവങ്ങളും എന്നും മായാതെ നമ്മുടെ മനസ്സില്‍ നിലനില്‍ക്കും..!! ജോണ്‍സണ്‍ മാഷിനെ വേദനയോടെ… വല്ലാത്ത നഷ്ടബോധത്തോടെ സ്മരിയ്ക്കുന്നു…

ലാലു കോനാടിൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ