Tuesday, October 6, 2026
Homeഅമേരിക്കമോഹൻലാലിന്റെ ‘കിലുക്കം’ ഷോ മാറ്റി വെച്ചു; ടിക്കറ്റ് എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ പണം തിരികെ നല്‍കും

മോഹൻലാലിന്റെ ‘കിലുക്കം’ ഷോ മാറ്റി വെച്ചു; ടിക്കറ്റ് എടുത്തവര്‍ക്ക് ആവശ്യമെങ്കില്‍ പണം തിരികെ നല്‍കും

ന്യൂജെഴ്സി: അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം, ഈ വര്‍ഷം സെപ്തംബര്‍ 1-ന് നടത്താനിരുന്ന മോഹൽലാൽ ഷോ ‘കിലുക്കം 2025’ മാറ്റി വെയ്ക്കാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരാകുകയും, പ്രസ്തുത ഷോ 2026 ആദ്യ പാദത്തിലേക്ക് (First Quarter) മാറ്റി വെച്ചതായും പ്രോഗ്രാമിന്റെ നാഷണൽ സ്പോൺസറായ വിൻഡ്സർ എന്റർടൈൻമെന്റ് അറിയിച്ചു. 2025-ൽ തന്നെ ഷോയുടെ ആതിഥേയത്വം വഹിക്കാൻ പ്രമോട്ടർമാർ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നെങ്കിലും, അവരുടെ നിയന്ത്രണത്തിന് അതീതമായ ചില ഘടകങ്ങൾ കാരണം ഷെഡ്യൂൾ പുനഃക്രമീകരിക്കേണ്ടി വന്നു. ഈ മാറ്റം ഉണ്ടാക്കിയ അസൗകര്യത്തിൽ പ്രമോട്ടർമാർ ഖേദിക്കുന്നു, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു!!

2026 ആദ്യ പാദത്തിലേക്ക് (First Quarter) ഈ പരിപാടി നടത്താൻ റീഷെഡ്യൂൾ ചെയ്തിരിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മോഹൻലാലിനും സംഘത്തിനും വിസ ലഭിച്ചാലുടൻ, പുതിയ ഷോ തീയതി ഔദ്യോഗികമായി അടുത്ത മാസം തന്നെ പ്രഖ്യാപിക്കും.

അതേസമയം, ന്യൂജേഴ്സിയില്‍ നടത്താനിരുന്ന ഈ പരിപാടിക്ക് മുന്‍‌കൂര്‍ ടിക്കറ്റ് എടുത്തവര്‍ക്ക് അതേ ടിക്കറ്റില്‍ അതേ നിരക്കില്‍ തന്നെ 2026 ല്‍ നടത്തുന്ന ഷോയില്‍ പങ്കെടുക്കാമെന്ന് ന്യൂജെഴ്സി പ്രൊമോട്ടർമാരായ ബൈജു വര്‍ഗീസും (914-349-1559) ഷിജോ പൗലോസും (201-238-9654) അറിയിച്ചു. ഏതെങ്കിലും കാരണവശാൽ പണം തിരികെ വേണ്ടവര്‍ ബൈജു വര്‍ഗീസിനെയോ ഷിജോ പൗലോസിനെയോ നേരിട്ട് ബന്ധപ്പെടാം.

അപ്രതീക്ഷിതമായുണ്ടായ സംഭവ വികാസങ്ങളില്‍ നിര്‍‌വ്യാജം ഖേദിക്കുകയും, എല്ലാവരുടേയും ക്ഷമയ്ക്കും തുടർച്ചയായ പിന്തുണയ്ക്കും സംഘാടകര്‍ ഒരിക്കൽ കൂടി നന്ദി അറിയിക്കുകയും ചെയ്തു. 2026-ൽ മോഹൻലാലിനെ സ്വാഗതം ചെയ്യുന്നതിനും, ‘കിലുക്കം’ ഷോ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ ട്രൈസ്റ്റേറ്റ് കാത്തിരിക്കുന്നു!

ഷോയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും പ്രഖ്യാപനങ്ങളും ഇമെയിൽ/ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പേജുകൾ വഴി മാത്രം പങ്കിടുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബൈജു വര്‍ഗീസ് 914-349-1559, ഷിജോ പൗലോസ് 201-238-9654.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ