Tuesday, June 23, 2026
Homeഅമേരിക്കമെയ് 22: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം

മെയ് 22: അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം

മാനവ വംശത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷികമായ പൈതൃകസ്വത്താണ് ജൈവ വൈവിധ്യം. കരയിലും കടലിലും ആകാശത്തിലുമുള്ള ജൈവ വൈവിധ്യം നഷ്ടപ്പെടാതെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും അവകാശമാണ്, കടമയാണ്.

ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഐക്യരാഷ്ട്ര സഭ മെയ് 22 അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം ആചരിക്കുന്നത്. പ്രകൃതിയുമായുള്ള ഐക്യവും സുസ്ഥിര വികസനവും എന്നതാണ് ഈ വർഷത്തെ ജൈവവൈവിധ്യ ദിന സന്ദേശം.

സസ്യങ്ങള്‍, മുതൽ മൃഗങ്ങളും സൂക്ഷ്മജീവികളും മനുഷ്യനും വരെയുമുള്ള സസ്യജന്തുവർഗ വൈവിധ്യത്തിലാണ് ഭൂമിയില്‍ ജീവരാശി നിലനില്‍ക്കുന്നത്. ജൈവവൈവിധ്യം ഉണ്ടെങ്കില്‍ മാത്രമേ സന്തുലിതമായ ഒരു ആവാസവ്യവസ്ഥ ഉണ്ടാകൂ.

എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നമ്മുടെ ജൈവവൈവിധ്യത്തിന്‍റെ താളം തെറ്റിക്കുന്നു. പല ജീവജാലങ്ങൾക്കും വംശ നാശ ഭീഷണി നേരിടുന്നു. ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ അവയുടെ നാലിലൊന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകുമെന്നാണ്. നിലവിൽ അഞ്ച് വലിയ വംശനാശങ്ങള്‍ ജൈവ വൈവിധ്യം നഷ്ടമാകാന്‍ കാരണമായിട്ടുണ്ടെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

മാത്രമല്ല ഹോളോസീന്‍ എന്ന പേരിൽ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന വംശനാശം മനുഷ്യന്റെ ആവിര്‍ഭാവത്തോടു കൂടി ഉണ്ടായതാണ്. പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, മലിനീകരണം, ആഗോള താപനം ഇവയൊക്കെ ഇതിനു കാരണമാകുന്നു.

ഉരഗങ്ങള്‍ മുതല്‍ നിരവധി സസ്യജന്തു ജാതികളുടെ വാസകേന്ദ്രങ്ങളായ കാവുകളും മത്സ്യങ്ങള്‍, തവളകള്‍, സൂക്ഷ്മ ജീവികള്‍ എന്നിവ കഴിയുന്ന കുളങ്ങളും സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഓർക്കുക നമുക്ക് ഇനി നഷ്ടപ്പെടുത്താൻ അധികം കാടും നദികളും കണ്ടല്‍ക്കാടുകളും തണ്ണീര്‍തടങ്ങളും കുളങ്ങളും വയലുകളും ഒന്നുമില്ല.

ഭൂമിയിലെ സമ്പത്ത് കരുതലോടെ ഉപയോഗിച്ചാല്‍ മാത്രമേ വരുംതലമുറയ്‌ക്ക് ഇവിടെ നിലനില്‍ക്കാന്‍ കഴിയൂ. ഇത് ഒരു ഓർമപ്പെടുത്തൽ കൂടിയാണ്, മനുഷ്യന് ഒറ്റയ്‌ക്കൊരു നിലനില്‍പ്പ് സാധ്യമല്ല. അവയുണ്ടെങ്കിലേ നമുക്കും ജീവനുള്ളു ജീവിതം ഉള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com