Friday, May 1, 2026
Homeഅമേരിക്ക" മനസ്സും, ആരോഗ്യവും, മനഃശാത്രവും " (3) ✍ തയ്യാറാക്കിയത്: Dr. ബിജു വർഗീസ്, കൺസൾട്ടന്റ്...

” മനസ്സും, ആരോഗ്യവും, മനഃശാത്രവും ” (3) ✍ തയ്യാറാക്കിയത്: Dr. ബിജു വർഗീസ്, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

Self LOVE
——————————–

ഓരോ വ്യക്തിക്കും അവരുടേതായ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും ഉണ്ടാവും. നമ്മൾ നമ്മുടെ ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും പ്രതീക്ഷകളും അവരിൽ കൊണ്ടു വയ്ക്കുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഓരോ വ്യക്തിയും ചിന്തിക്കുന്നത് വേറെയാണ്, അവരുടെ അഭിപ്രായങ്ങളും വേറെയാണ്. എന്നെപ്പോലെ ഞാൻ മാത്രമേയുള്ളൂ ഈ ലോകത്തിൽ. എന്റെ ചിന്തകളും ഇഷ്ടങ്ങളും വേറെയാണ്. അതുകൊണ്ടാണ് ഞാൻ Unique ആണെന്ന് പറയുന്നത്.

എനിക്ക്, മുഴുവൻ ലോകവും എന്നെ അംഗീകരിക്കുന്ന ഒരു വ്യക്തിയായിത്തീരുക അസാധ്യമാണ്. എനിക്ക് എന്നും വേണ്ടത് ഒരേ ഒരു വ്യക്തിയുടെ അംഗീകാരമാണ്. എന്നും യോജിക്കേണ്ടത് ആ ഒരാളാണ്.

നമ്മൾ എപ്പോഴും പുറമേയാണ് നമ്മുടെ perfect relations തിരയുന്നത്. നമ്മൾ നല്ല സുഹൃത്തിനെ തിരയുന്നതും പുറത്താണ്.

എന്നും എന്നോട് യോജിക്കുന്ന ആൾ, എന്നെ കെയർ ചെയ്യുന്ന ആൾ, എന്നെ മനസ്സിലാക്കുന്ന, എന്നെ സപ്പോർട്ട് ചെയ്യുന്ന ആൾ-
ഈ വ്യക്തിയെ നമ്മൾ തേടുന്നത് പുറത്താണ്. നമ്മുടെ ലോകത്തിനു പുറത്ത്, മറ്റുള്ളവരിൽ.

അങ്ങനെ ഒരാളോട് കൂട്ടുകൂടാനാണ് നമ്മൾ ആഗ്രഹിക്കുന്നത്.

പക്ഷേ അങ്ങനെ ഒരാളെ പുറത്ത് എവിടെ അന്വേഷിച്ചാലും കണ്ടെത്താൻ സാധിക്കില്ല. തൽക്കാലം അങ്ങനെ ഒരാൾ ഉണ്ടെന്ന് തോന്നിയാലും കുറച്ചു കഴിയുമ്പോൾ ആ ആളിൽ വ്യത്യാസങ്ങൾ വരുന്നത് കാണാൻ സാധിക്കും. കാരണം, അങ്ങനെ ഒരാളെ നമ്മൾ അന്വേഷിക്കുന്നത് പുറത്താണ്.

പക്ഷേ അങ്ങനെ ഒരാളുണ്ട്. വേറെ എവിടെയുമല്ല. നമ്മുടെ ഉള്ളിൽ തന്നെയാണ്, നമ്മൾ തന്നെയാണ് ആ ആള്. അതിനെ അവഗണിച്ചു കൊണ്ട് പുറംലോകത്തേക്ക് പോയാണ് നമുക്കാവശ്യമായ സ്നേഹവും ബഹുമാനവും, കുറച്ചെങ്കിലും എന്നെ മനസ്സിലാക്കണം എന്നും ഞാൻ കൊടുത്തതിന്റെ അത്രയൊന്നും ഇല്ലെങ്കിലും കുറച്ചെങ്കിലും തിരിച്ചു തരണമെന്നും ആഗ്രഹിച്ചുകൊണ്ട് ഒരു വ്യക്തിയെ അന്വേഷിക്കുന്നത്.

നമ്മൾ നമ്മളെ മനസ്സിലാക്കാതെ സ്വയം വിമർശിക്കുന്നു, അവഗണിക്കുന്നു, സ്വയം മനസ്സിൽ മുറിവുണ്ടാക്കുന്നു. എന്തുകൊണ്ട്? മറ്റൊരാൾ അയാളുടെ അഭിപ്രായം പറഞ്ഞതുകൊണ്ട്.

നമ്മൾ പറയും എനിക്ക് പ്രതീക്ഷകൾ ഒന്നും ഇല്ല എന്ന്. യഥാർത്ഥത്തിൽ എനിക്ക് പ്രതീക്ഷകൾ ഉള്ളത് തന്നെയാണ് ഞാൻ ദുഃഖത്തിലാവാനും കാരണം. എപ്പോഴും ആളുകൾ നമുക്ക് ഇഷ്ടമുള്ളത് പോലെ പെരുമാറണമെന്നില്ല. പക്ഷേ നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിനെ അത് പഠിപ്പിക്കാൻ മറന്നുപോയി. നമ്മൾ നമ്മുടെ മനസ്സിനെ എന്താണോ പഠിപ്പിച്ചിരിക്കുന്നത് അത് അതേപോലെ കിട്ടിയില്ലെങ്കിൽ മനസ്സ് റിയാക്ട് ചെയ്യും.

ഇത് മറികടക്കാനുള്ള ഉപായം- നമ്മൾ നമ്മോടൊപ്പം നമുക്ക് വേണ്ടി കുറച്ച് സമയം ചിലവഴിക്കുക എന്നതാണ്.

എന്റെ ഉള്ളിൽ പതിഞ്ഞു കിടക്കുന്ന belief system എനിക്ക് ഗുണകരമാകുന്നില്ലെങ്കിൽ ഞാനത് തിരുത്തേണ്ടതുണ്ട്. എന്റെ കൂടെ എക്കാലവും ഉണ്ടാവുന്നത് എന്റെ മനസ്സ് മാത്രമാണ്.

നമ്മുടെ മക്കൾക്കോ പ്രിയപ്പെട്ടവർക്കോ നമ്മൾ കൊടുക്കുന്നത് പോലുള്ള പരിഗണനയും ആശ്വാസവും അതിലും അപ്പുറം ആയിട്ട് നമ്മൾ നമുക്ക് തന്നെ കൊടുക്കണം. എന്റെ ഉള്ളിൽ വേദനിക്കുന്ന ഒരു മനസ്സുണ്ടെങ്കിൽ പ്രത്യേകിച്ചും.

സ്വയം നമ്മളെ തന്നെ വിലയിരുത്തുക. മറ്റുള്ളവരുടെ പ്രവൃത്തികൾ എന്നെ സ്വാധീനിക്കുന്നുണ്ടോ? അവർ മാറുന്നതിനനുസരിച്ച് എന്നിലും മാറ്റങ്ങൾ വരുന്നുണ്ടോ? ഉണ്ടെങ്കിൽ ഞാൻ independant ആവണം. ഞാൻ എന്റെ കൂടെ നിൽക്കണം. എനിക്കുള്ളത് പോലെ തന്നെ ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള സ്വാതന്ത്ര്യം അവർക്കുമുണ്ട്.

അവർ ജനിച്ചു വളർന്ന സാഹചര്യങ്ങൾ, അവരുടെ സംസ്കാരം, വിദ്യാഭ്യാസം, പേരന്റിങ് എല്ലാം വ്യത്യസ്തമായിരിക്കും. അവരിൽ ഫീഡ് ചെയ്യപ്പെട്ടിട്ടുള്ള കാര്യങ്ങളും വ്യത്യസ്തമായിരിക്കും. അവർ അതുപോലെയേ പെരുമാറുകയുള്ളൂ.

മറ്റുള്ളവരുടെ പെരുമാറ്റം നമ്മുടെ ഉള്ളിൽ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട്. അത് നെഗറ്റീവ് ആയിട്ടാണെങ്കിൽ അതിന്റെ റിഫ്ലക്ഷൻ നമ്മുടെ ജീവിതത്തിലും ഉണ്ടാകും. അതുകൊണ്ട് അത് റീ എഡിറ്റ് ചെയ്തു സേവ് ചെയ്യണം.

ഒരു വ്യക്തിയുടെ മുഖം നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെങ്കിൽ ആ വ്യക്തിയെ അവഗണിക്കുകയല്ല ചെയ്യേണ്ടത്. നമ്മുടെ മനസ്സിന്റെ സ്ക്രീനിൽ ആ ആളെ വീണ്ടും കൊണ്ടുവരണം, അവർ പറഞ്ഞത് വീണ്ടും കേൾക്കണം. ഇത്തവണ കൂടുതൽ പക്വതയോടെ കേൾക്കുകയും മനസ്സിലാക്കുകയും വേണം. ആ ആൾ പറഞ്ഞത് എന്നെ ബാധിക്കുന്നുണ്ടോ? അത് അയാളുടെ സ്വാതന്ത്ര്യമാണ്, തീരുമാനമാണ്, കാഴ്ചപ്പാടാണ്.

ശേഷം, നമ്മൾ എങ്ങനെ ആവണമെന്ന് നമ്മൾ തീരുമാനിക്കുക.
അങ്ങനെ എന്റെ ഉള്ളിൽ തോന്നിത്തുടങ്ങിയാൽ മറ്റുള്ളവരുടെ തണലോ അംഗീകാരമോ എനിക്ക് ആവശ്യമില്ല. അങ്ങനെ എന്റെ ഉള്ളിൽ ഞാൻ പറഞ്ഞു മനസ്സിലാക്കി കഴിഞ്ഞാൽ, എനിക്ക് എന്നോട് തന്നെ ബഹുമാനവും എന്നോട് തന്നെ സ്നേഹവും തോന്നിത്തുടങ്ങിയാൽ, പിന്നെ ഞാൻ സ്നേഹത്തിനും അംഗീകാരത്തിനും വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന ആ ശീലം പതിയെ മറന്നു തുടങ്ങും.

കാരണം എന്നെയാണ് ഞാൻ ശക്തിപ്പെടുത്തേണ്ടത്. എനിക്ക് ഏറ്റവും കൂടുതൽ വേണ്ടത് എന്നെയാണ്. എന്റെ കൂടെയാണ് ഞാൻ നിൽക്കേണ്ടതും സ്നേഹിക്കേണ്ടതും. എന്നെയാണ് ഞാൻ പഠിപ്പിക്കേണ്ടതും.

തയ്യാറാക്കിയത്: Dr. ബിജു വർഗീസ്,

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com