ഞാൻ മഹാബലിയെ എന്റെ വീട്ടിലേക്ക് ഓണത്തിന് ക്ഷണിച്ചിരുന്നു. അത് സ്വീകരിച്ച് മഹാബലി എൻ്റെ വീട്ടിലേക്ക് വരുന്നുണ്ടെന്ന വിവരം ഞാൻ കൂട്ടുകാരികളോടും എന്റെ ടീച്ചറോടും പറഞ്ഞിരുന്നു. അവരുടെ നിർബന്ധപ്രകാരം മഹാബലി തമ്പുരാനെ ഞാൻ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഞങ്ങളുടെ സ്കൂളിൽ നടത്തുന്ന ഓണ ആഘോഷ പരിപാടികളിൽ പങ്കെടുപ്പിയ്ക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശം. സ്കൂൾ ബാൻഡ് മേളത്തോടെയാണ് മഹാരാജാവിനെ സ്കൂളിലേക്ക് സ്വീകരിച്ചത്. കിരീടവും തിളങ്ങുന്ന ഉടയാടകളും ആഭരണങ്ങളുമായി ഒരു മഹാരാജാവിനെ കാണുന്നത് ഞങ്ങൾ ആദ്യമായിട്ടാണ്. അതിന്റെ തായ അത്ഭുതം ഞങ്ങളിൽ കാണാമായിരുന്നു.
സ്കൂൾ മുറ്റം മുഴുവൻ പൂക്കളങ്ങളാൽ നിറഞ്ഞിരുന്നു. മത്സരവിജയികളെ തിരഞ്ഞെടുക്കാൻ തിരു മനസ്സിനെ ക്ഷണിച്ചു. ഓരോ പൂക്കളങ്ങളും കണ്ട് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
കുട്ടികളുടെയും ടീച്ചർമാരുടെയും വിവിധതരം കലാപരിപാടികൾ ഓരോന്നായി നടന്നുകൊണ്ടിരിക്കുന്നത് കണ്ടുകൊണ്ടിരുന്ന തിരുമനസ്സ് തിരുവാതിരക്കളി കളിച്ചു തുടങ്ങിയപ്പോൾ അതിനൊപ്പം താളം പിടിച്ച് കൂടെ കൂടി. ഞങ്ങൾ കുട്ടികൾ സന്തോഷം വരുമ്പോൾ അത് പ്രകടിപ്പിക്കുക ഓളി ഇട്ടുകൊണ്ടാണ് അത് അവിടെയും സംഭവിച്ചു. സ്കൂളിൽ തന്നെ ഒരുക്കിയിരുന്ന ഓണസദ്യ ഞങ്ങളോടൊപ്പം ഇരുന്ന് ഭക്ഷിച്ച് വരുന്നവർഷം വീണ്ടും വരാം എന്ന് പറഞ്ഞിട്ടാണ് മഹാബലി യാത്രയായത്.



