ഇനിയെന്തെഴുതുവാൻ
മലയാളമേ?നീയെൻ്റെ തനുവിൽ
തണുവായലിഞ്ഞുചേരേ !
ഒരു തുടിപ്പായെൻ്റെ ശ്വാസ-
നിശ്വാസത്തിൽ നീ
മണമായ് ,മധുരയായ്
പുൽകിനിൽപ്പൂ….!
സ്വരവ്യഞ്ജനങ്ങളിലൂടെ നീ-
ദീർഘമാം
സ്വരമേഴുമെന്നിൽ നിറച്ചിടുമ്പോൾ
ഋതുരാഗമാറുകാലങ്ങളിലൂടങ്ങ്
ജതികളായെൻ മാറിലലിഞ്ഞിടുന്നു.!
നവഭാവസംവേദനങ്ങളിലൂടെ
ഞാനെൻ്റെ
ഓർമ്മച്ചിറകുകൾ നീർത്തിടുമ്പോൾ…
ഒരുചെറുകൈത്തിരിവെട്ടമായ് നിറയൂ
നീ
എൻമനകാവ്യകല്ലോലിനിയിൽ
ഒഴുകിപ്പടരട്ടേ
ഓർമ്മയിലൂടെയീ
നവ്യ മാലേയ ഭംഗി നുകർന്നുകൊണ്ട്
മലയാഴ്മ മുറ്റിയ ഭാവഗീതം പാടാൻ
മലയാളമേ…
അമ്മ മലയാളമേ..!
എൻ്റെ മലയാളമേ…
അമ്മ മലയാളമേ..!



