Sunday, September 20, 2026
Homeഅമേരിക്കലിസി തോമസ് ഷുഗർലാൻന്റിൽ വാഹന അപകടത്തിൽപ്പെട്ടു മരണമടഞ്ഞു.

ലിസി തോമസ് ഷുഗർലാൻന്റിൽ വാഹന അപകടത്തിൽപ്പെട്ടു മരണമടഞ്ഞു.

ഹൂസ്റ്റൻ: ഓഗസ്റ്റ് 27നു വൈകുന്നേരം ഹ്യൂസ്റ്റനിലെ ഷുഗർലാൻഡ് നിവാസിയായ ലിസി തോമസ് ഒരു മോട്ടോർ വാഹന അപകടത്തിൽപ്പെട്ടു നിര്യാതയായി. പതിവുപോലെ നടക്കാൻ ഇറങ്ങിയ ലിസിയെ ഒരു വാഹനം വന്നിടിക്കുകയാണുണ്ടായത്. ഉടൻതന്നെ ലൈഫ് ഫ്ലൈറ്റ് വഴി ലോക്കൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താമസിയാതെ മരണമടയുകയാണുണ്ടായത്. ഷുഗർലാൻഡ് പോലീസ് അന്വേഷണം തുടരുകയാണ്. ലിസിയെ വന്നിടിച്ച വാഹനത്തിന്‍റെ ഡ്രൈവർ സ്ഥലത്ത് തന്നെ നിന്ന് അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നുണ്ട്. ഷുഗർ ലാൻഡിലെ ന്യൂടെറിറ്റോറിയിലുള്ള ഹോംവാർഡുവെ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്.

നാട്ടിൽ രാമപുരം സ്വദേശിയായ അഗസ്റ്റിൻ തോമസിന്റെ ഭാര്യയാണ് ലിസി. ഹ്യൂസ്റ്റനിലെ ബ്രൈറ്റ് ഓട്ടോ സ്ഥാപനത്തിൻറെ ഉടമ ബിജു ജോർജ് സഹോദരനാണ്.

ലിസി ഹൂസ്റ്റൻ വി.എ. ഹോസ്പിറ്റൽ എംപ്ലോയി ആണ്. ഇവിടത്തെ സെൻറ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിലെ ഒരു സജീവ പ്രവർത്തകയാണ് ലിസി തോമസ്. അവരുടെ മനോഗുണ പ്രവർത്തനങ്ങൾ കൊണ്ട് ഏവരുടെയും സ്നേഹാദരങ്ങൾ ലിസി ആർജിച്ചിരുന്നു. അവരുടെ വേർപാട് സ്വന്തം വീട്ടുകാർക്ക് മാത്രമല്ല മറ്റ് അനേകം സഹപ്രവർത്തകരെയും മലയാളികളെയും ദുഃഖത്തിൽ ആഴ്ത്തിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്.

വാർത്ത: എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ