Monday, May 4, 2026
Homeഅമേരിക്കകേരള ലിറ്റററി സൊസൈറ്റി ഡാല്ലസിൻ്റെ പുരസ്കാരം എഡ്മിന്റൺ സ്വദേശി ജെസ്സി ജയകൃഷ്ണൻ.

കേരള ലിറ്റററി സൊസൈറ്റി ഡാല്ലസിൻ്റെ പുരസ്കാരം എഡ്മിന്റൺ സ്വദേശി ജെസ്സി ജയകൃഷ്ണൻ.

ജോസഫ് ജോൺ കാൽഗറി

കേരള ലിറ്റററി സൊസൈറ്റി ഡാല്ലസ് ഏർപ്പെടുത്തിയ, മഹാകവി ജേക്കബ് മനയിൽ സ്മാരക കവിത അവാർഡ് എഡ്മിന്റൺ സ്വദേശി ജെസ്സി ജയകൃഷ്ണന് ലഭിച്ചു. ജെസ്സിയുടെ നൊഷ്ടാൾജിയ എന്ന കവിതക്കാണ് അവാർഡ്. പ്രശസ്ത മലയാള കവി ശ്രീ. സെബാസ്റ്റ്യൻ ജൂറിയായ കമ്മിറ്റിയാണ് അമേരിക്കയിലെയും കാനഡയിലെയും നിരവധിയായ കവിതകളിൽ നിന്നും നൊഷ്ടാൽജിയ തെരഞ്ഞെടുത്തത്. കാനഡയിലെ പുതുതലമുറ കുടിയേറ്റക്കാരുടെ സൃഷ്ടികൾ, അവാർഡിന് അർഹമാകുന്നത്, പുതിയ എഴുത്തുകാർക്ക് പ്രചോദനം നൽകുന്നതാണ്.

ക്യാഷ് അവാർഡും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മാർച്ച് 8്ന് അമേരിക്കയിലെ ഡാളസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിച്ചു.

മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ജെസ്സി, കഴിഞ്ഞ പതിനാല് വർഷമായി, കാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ൻ്റണിൽ താമസിക്കുന്നു. ഭർത്താവ് ജയകൃഷ്ണൻ. മക്കൾ നിവേദിത, ആദിത്യ. യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ട ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന ജെസ്സിയുടെ കവിതകൾ സമകാലികങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com