Wednesday, March 19, 2025
Homeഅമേരിക്കകേരളാ ലിറ്റററി സൊസൈറ്റി, 2025 പ്രവർത്തനോത്ഘാടനവും സാഹിത്യ പുരസ്കാരദാനവും ശനിയാഴ്ച്ച ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ

കേരളാ ലിറ്റററി സൊസൈറ്റി, 2025 പ്രവർത്തനോത്ഘാടനവും സാഹിത്യ പുരസ്കാരദാനവും ശനിയാഴ്ച്ച ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ

മാർട്ടിൻ വിലങ്ങോലിൽ

ഡാളസ് : ഡാലസ്സിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി, ഡാളസ്സിന്റെ 2025 പ്രവർത്തനോത്ഘാടനവും സാഹിത്യ പുരസ്കാരദാനവും മാർച്ച് 8 ശനിയാഴ്ച്ച രാവിലെ 10:30 ന് ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് നടത്തപ്പെടും. ഈ വർഷത്തെ മലയാളം മിഷൻ പ്രവാസി പുരസ്കാരം നേടിയ പ്രസിദ്ധ സാഹിത്യകാരനായ കെ വി പ്രവീൺ പരിപാടി ഉൽഘാടനം ചെയ്യും.

പ്രവാസി മലയാള കവി ശ്രീ. ജേക്കബ്‌ മനയിലിൻറെ പേരിലുള്ള കേരള ലിറ്റററീ സൊസൈറ്റി മനയിൽ കവിതാ അവാർഡ് 2024, ശ്രീമതി ജെസ്സി ജയകൃഷ്ണൻ സ്വീകരിക്കും. പ്രശസ്ത മലയാള കവി സെബാസ്റ്റ്യൻ ജൂറിയായ അവാർഡ് കമ്മിറ്റിയാണ് ജെസ്സിയുടെ “നഷ്ട്ടാൾജിയ” എന്ന കവിത തിരഞ്ഞെടുത്തത്.

കേരള ലിറ്റററീ സൊസൈറ്റി ഡാളസ് ഏർപ്പെടുത്തിയ എബ്രഹാം തെക്കേമുറി സ്മാരക കഥാ അവാർഡ് ഡോ.മധു നമ്പ്യാർക്കു നല്കും. എബ്രഹാം തെക്കേമുറി സ്മാരക കഥ അവാർഡ് ഡോ.മധു നമ്പ്യാർ എഴുതിയ “ചാര നിറത്തിലെ പകലുകൾ” എന്ന കഥയ്ക്കാണ് ലഭിച്ചത്. പ്രശസ്ത കഥാകൃത്ത് വിനു ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ഉള്ള ജൂറി അംഗങ്ങളാണ് പ്രസ്തുത കഥ തിരഞ്ഞെടുത്തത്.

കേരള ലിറ്റററീ സൊസൈറ്റി ഡാളസിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്കും ഇതോടൊപ്പം ഔദ്യോഗിക തുടക്കം കുറിക്കും. മാർച്ച് 8 ശനിയാഴ്ച്ച ഗാർലാൻഡ് പബ്ലിക് ലൈബ്രറി ഹാളിൽ രാവിലെ പത്തു മുപ്പതിന് കൃത്യ സമയത്ത് തന്നെ എല്ലാ സാഹിത്യപ്രേമികളും എത്തിച്ചേരണമെന്ന് പ്രസിഡന്റ് ഷാജു ജോണ് അഭ്യർത്ഥിച്ചു.

കൂടുതലറിയാൻ: സെക്രട്ടറി 214 763 3079

മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments