Tuesday, October 6, 2026
Homeഅമേരിക്കപത്തരമാറ്റ് തിളക്കത്തിൽ 'മാറ്റ് 2025' കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം

പത്തരമാറ്റ് തിളക്കത്തിൽ ‘മാറ്റ് 2025’ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം

ടാമ്പാ: പ്രൗഢഗംഭീരമായ ഒരു നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ (Mat) 2025-ലെ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടത്തപ്പെട്ടു. സമയബന്ധിതമായി, കൃത്യനിഷ്ഠയോടെ നടത്തപ്പെട്ട ഈ പരിപാടിയിൽ, സംഘാടകരേപ്പോലും
അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു വമ്പിച്ച ജനപങ്കാളിത്തം ഉണ്ടായത്, പ്രസിഡന്റ് ജോൺ കല്ലോലിക്കലിനും മറ്റ് ഭാരവാഹികൾക്കും ഒരു അഭിമാന മുഹൂർത്തമായി.

അമേരിക്കൻ/ഇന്ത്യൻ ദേശീയ ഗാനാലാപനത്തിനുശേഷം പ്രസിഡൻ്റ് ജോൺ കല്ലോലിക്കൽ വിശിഷ്ടാതിഥികളേയും, സദസ്സിനേയും സ്വാഗതം ചെയ്തുകൊണ്ട് ആമുഖ പ്രസംഗം നടത്തി.

ഈ സംരംഭം വിജയപ്രദമാക്കാൻ അഹോരാത്രം പരിശ്രമിച്ച പ്രവർത്തകരേയും, അകമഴിഞ്ഞ സാമ്പത്തിക സഹായം നൽകിയ സ്പോൺസേഴ്‌സിനേയും പേരെടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം നന്ദി അറിയിച്ചു.

മുഖ്യാതിഥി ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആന്റണി, ഫോമ സൺഷൈൻ റീജിയൻ വൈസ് പ്രസിഡന്റ് ജോമോൻ ആന്റണി, ഫൊക്കാന ഫ്ളോറിഡ റീജിയണൽ വൈസ് പ്രസിഡൻ്റ് ലിന്റോ ജോളി, മാറ്റ് പ്രസിഡൻ്റ് ജോൺ കല്ലോലിക്കൽ, സെക്രട്ടറി അനഘ ഹാരീഷ്, ട്രഷറർ ബാബു പോൾ, മറ്റ് ഭാരവാഹികൾ, വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തിയതോടെ പൊതുസമ്മേളനത്തിന് തുടക്കമായി.

ഇലക്ഷൻ കമ്മീഷൻ ചെയർ ജോസ്മോൻ തട്ടംകുളം, പുതുതായി സ്ഥാനമേൽക്കുന്ന ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ശ്രീ. സജിമോൻ ആന്റണി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ, ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രവാസികൾക്ക് ഉപകാരപ്പെടുന്ന പല പദ്ധികളും, കേരള സർക്കാരിന്റെ സഹകരണത്തോടെ നടപ്പിലാക്കുവാൻ കഴിഞ്ഞത് ഒരു വലിയ നേട്ടമായി എന്നു പ്രസ്താവിച്ചു.

മലയാളി അസോസിയേഷൻ ഓഫ് ടാമ്പായുടെ എല്ലാ മുൻ പ്രസിഡൻ്റുമാരേയും മൊമൻ്റോ നൽകി ആദരിച്ചു. ഫോമ സൺഷൈൻ റീജിയണൽ വൈസ് പ്രസിഡൻ്റ് ശ്രീ. ജോമോൻ ആൻ്റണി, ഫൊക്കാന ഫ്ളോറിഡാ റീജിയണൽ വൈസ് പ്രസിഡന്റ്റ് ശ്രീ. ലിന്റോ ജോളി തുടങ്ങിയവർ ആശംസാ സന്ദേശങ്ങൾ നൽകി.

പൊതു സമ്മേളനത്തിനുശേഷം കലാപരിപാടികൾക്ക് തുടക്കമായി. പ്രൊഫഷണൽ ട്രൂപ്പുകളോട് കിടപിടിക്കത്തക്ക മികവാർന്ന രംഗസജ്ജീകരണമാണ് ഒരുക്കിയിരുന്നത്.

ഇടവേളകളില്ലാതെ അരങ്ങേറിയ, ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തച്ചുവടുകളും, മാസ്മരിക സംഗീതവും, കൂടാതെ കുട്ടികളുടേയും വനിതകളുടേയും ഫാഷൻഷോ, ഒപ്പന തുടങ്ങിയവ കാണികളുടെ കണ്ണും കരളും കവർന്നു.

എഴുപത്തഞ്ചിൽപ്പരം കൊച്ചു കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചത് കൗതുകകരവും അഭിമാനകരവുമായി.

സെക്രട്ടറി ശ്രീമതി അനഘാ നായർ നന്ദി പ്രകാശനം നടത്തി. ശ്രീ. ജോമോൻ മാസ്റ്റർ ഓഫ് സെറിമണിയായി പ്രവർത്തിച്ചു. വിഭവസമൃദ്ധമായ അത്താഴവിരുന്നോടുകൂടി ആഘോഷപരിപാടികൾ പൂർണ്ണമായി.

Photo courtesy: Alita Monents

രാജു മൈലപ്രാ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ