Wednesday, August 26, 2026
Homeഅമേരിക്കഐ. സി. ജോസഫ് ഫിലഡൽഫിയയിൽ നിര്യാതനായി

ഐ. സി. ജോസഫ് ഫിലഡൽഫിയയിൽ നിര്യാതനായി

എ.സി.ജോർജ്

ഫിലഡൽഫിയ: ഐ.സി.ജോസഫ് (78), ഇല്ലിപ്പറമ്പിൽ ചാക്കോ ജോസഫ്, 2026 ഓഗസ്റ്റ് 22നു അമേരിക്കയിലെ ഫിലഡൽഫിയ വെച്ച് നിര്യാതനായി. 1986ൽ ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് ഭാഗത്ത് എത്തിയ അദ്ദേഹം ന്യൂയോർക് സ്റ്റേറ്റിലെ ഒരു ഫൈനാൻഷ്യൽ ഓഫീസർ ആയിട്ടാണ് റിട്ടയർ ചെയ്തത്. അതിനുശേഷം അദ്ദേഹം ഫിലഡൽഫിയിലേക്കു താമസം മാറ്റി. കേരളത്തിൽ മൂവാറ്റുപുഴ അടുത്തുള്ള കടവൂർ ആണ് സ്വദേശം. കടവൂർ സ്കൂളിൽ ഈ ലേഖകന്റെ സഹപാഠിയായിരുന്നു ഐ.സി.ജോസഫ്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്ന് അദ്ദേഹം ഡിഗ്രി പഠനം പൂർത്തിയാക്കി. KSC യിലും, തുടർന്ന് കേരള കോൺഗ്രസിലും സജീവ പ്രവർത്തകനായിരുന്നു. ന്യൂയോർക്കിൽ ആയിരുന്നപ്പോഴും ഇന്ത്യ കാത്തലിക് അസോസിയേഷൻ ഉൾപ്പെടെ വിവിധ സന്നദ്ധ സംഘടനകളിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

പരേതരായ കടവൂർ, ഐ.ജെ.ചാക്കോയുടെയും, സിസിലിയുടെയും മൂത്ത മകനാണ് ജോസഫ്. ഭാര്യ: ലിസമ്മ, മക്കൾ ഡോ. ലിജോ, ലെവിൻ, മരുമകൾ: ഡോ. കെയ്‌ലിൻ, കൊച്ചു മകൾ: വിരാലിൻ.

ഈ മാസം ഓഗസ്റ്റ് 9നു നാട്ടിൽ വച്ച് നിര്യാതയായ ക്ലാരമ്മ ബേബി ഒരു സഹോദരിയാണ്. നിര്യാതരായ മറിയാമ്മ, ക്ലാരമ്മ, എന്നിവർക്കൊപ്പം വർഗീസ്, വത്സമ്മ, ഗ്രേസമ്മ, സിസ്റ്റർ റോസ്, തൊമ്മിച്ചൻ, ഫ്ലവർ, ആനി, സോഫി എന്നിവർ സഹോദരങ്ങളാണ്.

പൊതു ദർശനം:

on Friday, August 28, 2026, from 3:30 PM to 7:30 PM at Lamb Funeral Home Inc.

101 Byberry Road, Huntingdon Valley, PA 19006. Please use the funeral home entrance which is at the top of the hill on Byberry Road.

സംസ്കാര ശുശ്രൂഷകൾ:

A second viewing will be held on Saturday, August 29, 2026, from 9:00 AM to 11:00 AM

at Saint Hilary of Poitiers Church, 820 Susquehanna Rd, Rydal, PA 19046.

Followed by a Funeral Mass at 11:00 AM.

Burial will take place at Holy Sepulchre Cemetery, at 12:30 PM.

3301 W Cheltenham Ave, Philadelphia, PA 19150, on August 29, 2026

വാർത്ത: എ.സി.ജോർജ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ