Wednesday, September 9, 2026
Homeഅമേരിക്കസമ്പത്തിക അഭാവം മൂലം നിന്നുപോയ ഭവന നിർമ്മാണം വീണ്ടും തുടങ്ങാൻ മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ്...

സമ്പത്തിക അഭാവം മൂലം നിന്നുപോയ ഭവന നിർമ്മാണം വീണ്ടും തുടങ്ങാൻ മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടിയുടെ സഹായ ഹസ്തം.

സണ്ണി കല്ലുപ്പാറ

കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി താലൂക്കിൽ മുക്കൂട്ടുതറയിലുള്ള വിധവയായ കല്യാണിയുടെ വീട് പണി പഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സഹായംകൊണ്ട് തുടങ്ങിയെങ്കിലും സാമ്പത്തിക അഭാവം മൂലം മുടങ്ങിയിരുന്നു. പലവിധ സാമ്പത്തിക ബൂത്തിമുട്ടുകളാൽ നിന്നുപോയ വീട് പണി പുനരാരാരംഭിക്കാൻ മാർക്ക് (മലയാളി അസോസിയേഷൻ ഓഫ് റോക്ലാൻഡ് കൗണ്ടി) മുന്നോട്ട് വരികയും അവിടെ തന്നെ ഉള്ള വാർഡ് മെമ്പർ മറിയാമ്മ മാത്തുകുട്ടിയെ മാർക്ക് കമ്മിറ്റി മെമ്പേഴ്സ് വഴി ബന്ധപെടുകയും കാര്യങ്ങൾ കൂടുതൽ അന്വഷിച്ച് അറിഞ്ഞതിന് ശേഷം വീട് പണി തുടങ്ങാനുള്ള മാർക്കിന്റെ സഹായം അറിയിക്കുകയും ചെയ്തു.

മാർക്കിന്റെ ധനസഹായം സെപ്റ്റംബർ 15 ന് വാഡ് മെമ്പർ വഴി കല്യാണിയെ ഏൽപ്പിക്കുകയും മുടങ്ങിയ വീട് പണി തുടങ്ങാൻ സാധിക്കുകയും ചെയ്തു. മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് കൗണ്ടി (മാർക്ക്) ചാരിറ്റി മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഒരു അസോസിയേഷൻ ആണ്. നമ്മുടെ ജന്മനാടായ കേരളത്തിൽ കഷ്ട്ടപ്പെടുന്ന സാധുക്കളായ ജനങ്ങൾക്ക് സഹായം എത്തിക്കുക എന്നതാണ് ഈ അസ്സോസിയേഷൻ്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ 12 വർഷമായി എല്ലാ വർഷവും ഇതുപോലെയുള്ള പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. ഇതിലേക്ക് എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഈ വർഷത്തെ ചാരിറ്റി ഡൊനേഷനിലേക്കു അർഹരായവരെ തിരഞ്ഞെടുക്കുന്നതിനും കേരളത്തിൽ പോയി ലോക്കൽ അതോറിറ്റീസുമായി കോർഡിനേറ്റ് ചെയ്യുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ധാരാളം സമയം ചിലവഴിച്ച മാർക്കിൻറെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സും ചെയ്ത സ്തുത്യർഹമായ സേവനങ്ങൾ പ്രെശംസനീയമാണ്.

സണ്ണി കല്ലുപ്പാറ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ