Tuesday, October 20, 2026
Homeഅമേരിക്കഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ...

ഡാലസിൽ സുവർണ ജൂബിലി ആഘോഷത്തിന് ഒരുങ്ങി മാർത്തോമ്മാ സഭ; മൂന്ന് ദിന ആത്മീയ സംഗമം ജൂലൈ 31 മുതൽ

പ്രസാദ് തീയാടിക്കൽ

ഡാലസ്, ടെക്സസ്: ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സുവർണ ജൂബിലി സമാപനാഘോഷം ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ വിവിധ ആത്മീയ ശുശ്രൂഷകളോടും പൊതുസമ്മേളനങ്ങളോടും കൂടി നടക്കും.
“Sojourners with Christ – Faith • Hope • Mission” എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി പ്രത്യേക യോഗങ്ങളും വിശുദ്ധ കുർബാന ശുശ്രൂഷയും നടത്തും.

ജൂലൈ 31 (വെള്ളി) | വൈകിട്ട് 6:00 Revival Night യുവജന വിഭാഗങ്ങളായ YFF-ന്റെയും YF-ന്റെയും നേതൃത്വത്തിൽ പ്രത്യേക ആത്മീയ നവീകരണ സമ്മേളനം.

ഓഗസ്റ്റ് 1 (ശനി) | വൈകിട്ട് 5:30 Public Meeting വിശ്വാസികളുടെയും അതിഥികളുടെയും പങ്കാളിത്തത്തോടെ പൊതുസമ്മേളനം.

ഓഗസ്റ്റ് 2 (ഞായർ) | രാവിലെ 8:30 Holy Communion & Parish Day വിശുദ്ധ കുർബാനയോടും ഇടവക ദിനാഘോഷത്തോടും കൂടി സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനം.

സമാപന സമ്മേളനത്തിന് ഹിസ് ഗ്രേസ് ദി മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെട്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.

1976-ൽ ആരംഭിച്ച ഇടവകയുടെ അൻപത് വർഷത്തെ വിശ്വാസസാക്ഷ്യത്തിനും ദൈവവിശ്വസ്തതയ്ക്കും നന്ദി അർപ്പിക്കുന്ന ഈ ചരിത്രപരമായ ആഘോഷത്തിൽ എല്ലാ വിശ്വാസികളെയും കുടുംബസമേതം പങ്കുചേരാൻ സംഘാടകർ ഹാർദ്ദവമായി അറിയിക്കുന്നു.

വാർത്ത: പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ