Thursday, September 10, 2026
Homeഅമേരിക്കഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 16-ാം തീയതി വ്യാഴാഴ്ച രാത്രി 9 മണിക്ക് (ഋടഠ) നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. ആര്‍.വി.പി.മാര്‍, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇതൊരറിയിപ്പായി സ്വീകരിക്കമെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബൈജു വര്‍ഗീസ് അഭ്യര്‍ത്ഥിച്ചു. 2025 ഒക്‌ടോബര്‍ 25-ാം തീയതി ഫിലഡല്‍ഫിയയില്‍ ചേര്‍ന്ന മിഡ് ടേം ജനറല്‍ ബോഡിയില്‍ അംഗീകരിച്ച ബൈലോ ഭേദഗതിയനുസരിച്ച് പുതുതായി രൂപീകരിക്കപ്പെട്ട റീജിയനുകളുടെ അപ്രൂവല്‍ അടക്കമുള്ള കാര്യങ്ങളാണ് അജണ്ടയിലുള്‍പ്പെടുത്തിയിരിക്കുന്നത്.

* നിശബ്ദ പ്രാര്‍ത്ഥന * സ്വാഗത പ്രസംഗം * അധ്യക്ഷ പ്രസംഗം * മുന്‍ ജനറല്‍ ബോഡി മീറ്റിംഗ് മിനിറ്റ്‌സ് * പുതിയ റീജിയനുകളെ അംഗീകരിക്കല്‍ തുടങ്ങിയവയാണ് മീറ്റിങ്ങിന്റെ പ്രധാന അജണ്ട. ഫോമായുടെ വെസ്റ്റേണ്‍ റീജിയണ്‍ മൂന്നായി വിഭജിച്ചിരുന്നു. ഹോളിവുഡ് റീജിയണ്‍ (കാലിഫോര്‍ണിയ സൗത്ത്), ഗോള്‍ഡണ്‍ റീജിയണ്‍ (കാലിഫറോര്‍ണിയ നോര്‍ത്ത് & വാഷിങ്ടണ്‍), മൗണ്ടന്‍ റീജിയണ്‍ (അരിസോണ, കൊളറാഡോ & ലാസ് വേഗാസ്) എന്നിവയാണിവ. സതേണ്‍ റീജിയണ്‍, ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍, ഡാളസ് ടെക്‌സോമാ റീജിയണ്‍ എന്നിങ്ങനെ രണ്ടായും വിഭജിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ