Saturday, August 29, 2026
Homeഅമേരിക്കഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30-ന് അവസാനിക്കും

ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന് വന്‍ പ്രതികരണം; മാര്‍ച്ച് 30-ന് അവസാനിക്കും

എ.എസ് ശ്രീകുമാര്‍

ഹൂസ്റ്റണ്‍: ഫോമാ ഫാമിലി കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന് ആവേശകരമായ പങ്കാളിത്തമുണ്ടെന്നും ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഈ മാര്‍ച്ച് 30-ന് അവസാനിക്കുമെന്നും പ്രസിഡന്റ് ബേബി മണക്കുന്നേല്‍ അറിയിച്ചു. നൂറ് അംഗസംഘടനകള്‍ തികച്ച് റിക്കാര്‍ഡ് സാഥാപിച്ച ഫോമാ അതിന്റെ 9-ാം നാഷണല്‍ കണ്‍വന്‍ഷനുള്ള വിപുലമായ തയ്യാറെടുപ്പുകളിലാണ്. 2008-ല്‍ ഫോമാ പിറന്ന അതേ മണ്ണായ ഹൂസ്റ്റണിലാണ് മറ്റൊരു ഫാമിലി കണ്‍വന്‍ഷന് കൂടി തിരശീല ഉയരുന്നത്. ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിഖ്യാതമായ എന്‍.ആര്‍.ജി സ്റ്റേഡത്തിന് തൊട്ട് എതിര്‍വശത്തുള്ള ഈ ആഡംബര ഹോട്ടല്‍ സമുച്ചയമായ ‘വിന്‍ധം ഹൂസ്റ്റണി’ല്‍ അരങ്ങേറുന്ന കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കാനുള്ള തീവ്രയജ്ഞത്തിലാണ് സംഘാടകര്‍.

കള്‍ച്ചറല്‍ പ്രോഗ്രാം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം പ്രൊഫഷണലായി നടത്തുന്നതിനുള്ള കമ്മിറ്റികളുടെ രൂപീകരണം പൂര്‍ത്തിയായിട്ടുണ്ടെന്ന് ബേബി മണക്കുന്നേല്‍ പറഞ്ഞു. ചെണ്ടമേളത്തിന്റെ അകമ്പടിയില്‍ കേരളത്തനിമയാര്‍ന്ന ഘോഷയാത്രയോടെയാണ് കണ്‍വന്‍ഷന് തുടക്കം കുറിക്കുക. തുടര്‍ന്ന് ഉദ്ഘാടന സമ്മേളനമാണ്. മെഗാ തിരുവാതിര, ഫാഷന്‍ ഷോ, ആവേശോജ്വലമായ മലയാളി മന്നന്‍, മലയാളി മങ്ക മല്‍സരം, ഏവരും ഉറ്റുനോക്കുന്ന മിസ്റ്റര്‍ ആന്റ് മിസ് ഫോമാ കോമ്പറ്റീഷന്‍, പോരിന്റെ പര്യായമായ 56, 28 ചീട്ട് കളി, ശ്രദ്ധേയമായ ബിസിനസ് മീറ്റ്, വിജ്ഞാനം പകരുന്ന വിവധ സെമിനാറുകള്‍, വിമന്‍സ് സമ്മിറ്റ്, യൂത്ത് സമ്മിറ്റ്, അമേരിക്കയില്‍ മികവ് തെളിയിച്ച കലാ പ്രതിഭകള്‍ അണിനിരക്കുന്ന അടിപൊളി ഗാനമേള, മനം നിറഞ്ഞ് പൊട്ടിച്ചിരിക്കാന്‍ ചിരിയരങ്ങ് തുടങ്ങിയവ വിവിധ ദിനങ്ങളില്‍ അരങ്ങേറും. ആഗസ്റ്റ് 1-ാം തീയതി ശനിയാഴ്ച രാത്രി ബാങ്ക്വറ്റിന് ശേഷം നടക്കുന്ന സ്റ്റേജ് ഷോയോടെ കണ്‍വന്‍ഷന് തിരശീല വീഴുമെന്ന് ബേബി മണക്കുന്നേല്‍ വിശദീകരിച്ചു.

മൂന്ന് രാത്രികളിലും നാല് പകലുകളിലുമായി നടക്കുന്ന കണ്‍വന്‍ഷനില്‍ മൂവായിരം പേര്‍ക്ക് തീയേറ്റര്‍ സ്റ്റൈലിലും രണ്ടായിരം പേര്‍ക്ക് ബാങ്ക്വറ്റ് സ്റ്റൈലിലും ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് ഉള്ളത്. 1200 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുന്ന പാര്‍ക്കിങ്ങ് ലോട്ട് നമുക്ക് വേണ്ടി റെഡിയാണ്. 800 മുറികളുള്ള ഹോട്ടലാണ് നേരത്തെ തന്നെ ബുക്ക് ചെയ്തത്. 1000 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ്ങ് ഏരിയയുമുണ്ട്. വിമന്‍സ് ഫോറത്തിനും യൂത്തിനും വേണ്ടി പ്രത്യേക ഹാളുകളും ക്രമീകരിക്കും. മീഡിയയ്ക്കും മറ്റും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും.

ഫോമായുടെ പ്രസിഡന്റുമാരെന്ന നിലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ച ഒന്‍പതു പേരും കണ്‍വന്‍ഷന്റെ വന്‍ വിജയത്തിനായി പ്രവര്‍ത്തിച്ച് വരുന്നു. പ്രസിഡന്റ് ബേബി മണക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ്, ട്രഷറര്‍ സിജില്‍ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോള്‍ ജോസ്, ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണന്‍ തുടങ്ങിയവര്‍ ഫാമിലി കണ്‍വന്‍ഷന്‍ സംബന്ധിച്ച വിവിധ കമ്മിറ്റികളുടെ തയ്യാറെടുപ്പുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. സുബിന്‍ കുമാരന്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനും ജോയി എന്‍ സാമുവേല്‍ ജനറല്‍ കണ്‍വീനറുമാണ്.

ഏര്‍ളി ബേര്‍ഡ് രജിസ്‌ട്രേഷനുള്ള ലിങ്ക്:

https://fomaafamilyconvention2026.com/Registration.php

എ.എസ് ശ്രീകുമാര്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ