Friday, June 20, 2025
Homeഅമേരിക്കഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുന:സംഘടിപ്പിച്ചു.

ഫൊക്കാനയിൽ ഐക്യത്തിൻറെ സൂര്യോദയം; ട്രസ്റ്റി ബോർഡും നാഷണൽ കമ്മിറ്റിയും പുന:സംഘടിപ്പിച്ചു.

ഡോ. കലാ ഷഹി

ഫൊക്കാനയിൽ വിഭാഗീയത പൂർണ്ണമായും അവസാനിപ്പിക്കാനായി ഫൊക്കാന പ്രസിഡൻ്റും , ട്രസ്റ്റി ബോർഡും നടത്തിയ ശ്രമങ്ങൾക്ക് ശുഭ പര്യവസാനം.
ഐക്യ ശ്രമങ്ങൾ പരിപൂർണതയിൽ എത്തിക്കാനായി പോൾ കറുകപ്പള്ളിയും, മാധവൻ നായരും രാജിവച്ച ഒഴിവിലേക്ക് സുധാ കർത്ത, ജോസഫ്
കുരിയപ്പുറം എന്നിവർ ട്രസ്റ്റി ബോർഡിൽ നിയമിതരാവും. ഫൊക്കാന ദേശീയ കമ്മിറ്റിയിലേക്ക് അലക്സ് തോമസ് (ഫിലഡൽഫിയ), റെജി വര്ഗീസ് ( സ്റ്റാറ്റൻ ഐലൻ്റ്) ഡോ. സുജ ജോസ് (ന്യൂ ജേഴ്സി) എന്നിവരും നിയമതിരാകും. ട്രസ്റ്റി ബോർഡ് തീരുമാന പ്രകാരം പോൾ കറുകപ്പള്ളിൽ, ഏബ്രഹാം ഈപ്പൻ, ഫിലിപ്പോസ് ഫിലിപ്പ്, സണ്ണി മറ്റമന, സജി പോത്തൻ എന്നിവർ നടത്തിയ ഐക്യ ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനപ്രകാരമാണ് ഐക്യത്തിൻറെ പുതിയ ചക്രവാളം തുറന്നത്.
ഫൊക്കാന ട്രസ്റ്റി ബോർഡ് ഈ തീരുമാനങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

കൂടാതെ ഈ വർഷം പുതുതായി അപേക്ഷ നൽകിയ അസോസിയേഷനുകൾക്ക് ഫൊക്കാന നിയമാവലി പ്രകാരമുള്ള രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച കൂടി ഗ്രേസ് പീരിയഡ് നൽകാൻ അവർ ഡോ. ബാബു സ്റ്റീഫൻ ട്രസ്റ്റി ബോർഡിന് നിർദ്ദേശം നൽകി. ഇതോടു കൂടി ഫോക്കാനയിൽ ഐക്യം പൂർണമാകുമെന്നു ഫൊക്കാന നാഷണൽ കമ്മിറ്റിയും ട്രസ്റ്റി ബോർഡും അഭിപ്രായപ്പെട്ടു.

ഈ വർഷം ജൂലൈ മാസം നടക്കാനിരിക്കുന്ന കൺവൻഷന് പുതിയ ഊർജം പകർന്നിരിക്കയാണ് ഐക്യ തീരുമാനം.

ഡോ. കലാ ഷഹി
ജനറൽ സെക്രട്ടറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ