Friday, August 28, 2026
Homeഅമേരിക്കഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു

ജിനേഷ് തമ്പി

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (FOKANA) 2026–2028 കാലയളവിലേക്കുള്ള നാഷണൽ കമ്മിറ്റി അംഗമായി ന്യൂയോർക്കിൽ നിന്നുള്ള ജിൻസ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (NYMA) ഔദ്യോഗിക എൻഡോഴ്സ്മെന്റോടെയാണ് ജിൻസ് ജോസഫ് ഫൊക്കാന തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ന്യൂയോർക്ക് മലയാളി സമൂഹത്തിലെ സാമൂഹിക, സാംസ്കാരിക, കായിക മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ജിൻസ് ജോസഫ്. ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ തുടക്കം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളുമായി ചേർന്ന് പ്രവർത്തിച്ചുവരുന്ന അദ്ദേഹം നിലവിൽ കമ്മിറ്റി അംഗവുമാണ്.

ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിൽ ക്രിക്കറ്റ് കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള ജിൻസ് ജോസഫ്, നിലവിൽ സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിക്കുന്നു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ ക്രിക്കറ്റിനെ കൂടുതൽ ജനകീയമാക്കുന്നതിലും യുവാക്കളെ കായികരംഗത്തേക്ക് കൊണ്ടുവരുന്നതിലും അദ്ദേഹം സജീവമായ പങ്കുവഹിച്ചിട്ടുണ്ട്.

കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) സ്ഥാപക അംഗങ്ങളിൽ ഒരാളായ ജിൻസ് ജോസഫ്, എട്ട് വർഷക്കാലം സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിച്ചു. നിലവിൽ കേരള ക്രിക്കറ്റ് ലീഗിന്റെ അഡ്വൈസറായും സേവനം തുടരുന്നു. വിവിധ സംഘടനകളിലൂടെയും കായിക-സാമൂഹിക പ്രവർത്തനങ്ങളിലൂടെയും നേടിയ നേതൃത്വപരിചയവും സംഘടനാ പ്രവർത്തന പരിചയവും ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് ജിൻസ് ജോസഫ് പറഞ്ഞു.

“വിവിധ സംഘടനകളിൽ പ്രവർത്തിച്ചതിലൂടെ ലഭിച്ച അനുഭവങ്ങളും സൗഹൃദങ്ങളും ഫൊക്കാനയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന്റെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെയും ഒപ്പം ചേർന്ന് ഫൊക്കാനയ്ക്കും നമ്മുടെ മലയാളി സമൂഹത്തിനും പ്രയോജനപ്പെടുന്ന അർത്ഥവത്തായ പ്രവർത്തനങ്ങൾ നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നിൽ വിശ്വാസമർപ്പിച്ച് പിന്തുണയും വോട്ടും നൽകിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദിയുണ്ട്,” ജിൻസ് പറഞ്ഞു.

ഐ.ടി. മേഖലയിൽ ദീർഘകാല പ്രവർത്തനപരിചയമുള്ള ജിൻസ് ജോസഫ് നിലവിൽ ഐ.ടി. പ്രോജക്ട് മാനേജരായി ജോലി ചെയ്യുന്നു. പ്രൊഫഷണൽ രംഗത്തെ പ്രോജക്ട് മാനേജ്മെന്റ്, ടീം കോർഡിനേഷൻ, ലീഡർഷിപ്പ് അനുഭവങ്ങളും ഫൊക്കാനയിലെ പുതിയ ഉത്തരവാദിത്തത്തിൽ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവരോടൊപ്പം താമസിക്കുന്ന ജിൻസ് ജോസഫ്, പുതിയ തലമുറയെ ഫൊക്കാനയുമായി കൂടുതൽ അടുപ്പിക്കുന്നതിനും സംഘടനകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സമൂഹത്തിന് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിനും മുൻഗണന നൽകുമെന്ന് അറിയിച്ചു.

ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് തന്നെ എൻഡോഴ്സ് ചെയ്ത ന്യൂയോർക്ക് മലയാളി അസോസിയേഷനും, തിരഞ്ഞെടുപ്പിൽ പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും, സംഘടനാ പ്രവർത്തകർക്കും, ഫൊക്കാന കുടുംബാംഗങ്ങൾക്കും, തന്നോടൊപ്പം പ്രവർത്തിച്ച TEAM EMPOWER പാനലിലെ സഹപ്രവർത്തകർക്കും അദ്ദേഹം നന്ദി അറിയിച്ചു. ലഭിച്ച പുതിയ ഉത്തരവാദിത്തം ഒരു അംഗീകാരമായി മാത്രം കാണാതെ, സമൂഹത്തിനായി കൂടുതൽ പ്രവർത്തിക്കാനുള്ള അവസരമായാണ് കാണുന്നതെന്നും ജിൻസ് ജോസഫ് പറഞ്ഞു.

വാർത്ത: ജിനേഷ് തമ്പി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ