Tuesday, September 29, 2026
Homeഅമേരിക്കമൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ പെരുന്നാൾ ജൂലൈ 3 (വെള്ളി), 4(ശനി) ദിവസങ്ങളിൽ

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ പെരുന്നാൾ ജൂലൈ 3 (വെള്ളി), 4(ശനി) ദിവസങ്ങളിൽ

ജോർജ് തുമ്പയിൽ

മൗണ്ട് ഒലീവ്(ന്യൂജേഴ്‌സി): മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്‌സ് ഇടവകയുടെ പെരുന്നാൾ ജൂലൈ 3(വെള്ളി)യും 4(ശനി) നുമായി നടത്തപ്പെടുന്നു.

അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികനായിരിക്കും. ന്യൂജേഴ്‌സി ഇടവകകളിലെ മറ്റുള്ള വൈദീകരും സന്നിഹിതരാകും.

കൊടിയേറ്റം കഴിഞ്ഞ ഞായറാഴ്ച (ജൂലൈ 28)ന് വികാരി ഫാ.ഷിബു ഡാനിയൽ നിർവ്വഹിച്ചു.

ജൂലൈ 1 ബുധനാഴ്‌ച വൈകുന്നേരം 7 മണിക്ക് ഫാ.ജറി വറുഗീസ്(വികാരി) സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ചർച്ച്, എൽമോണ്ട്) കൺവൻഷൻ പ്രസംഗവും, ജൂലൈ 2 വ്യാഴാഴ്ച‌ വൈകുന്നേരം ഫാ.അലക്‌സ് ഏബ്രഹാം(വികാരി, സെന്റ് തോമസ് ഓർത്തഡോക്സ‌് ചർച്ച്, കണക്ടിക്കട്ട്) കൺവൻഷൻ പ്രസംഗവും നിർവ്വഹിക്കും. രണ്ട് പ്രസംഗങ്ങളും സൂമിലായിരിക്കും. വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിക്ക് സന്ധ്യാനമസ്ക്കാരത്തോടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ഡിവോഷ‌ൽ സന്ദേശം.

അത്താഴത്തിന് ശേഷം ക്രൈസ്തവ ഡിവോഷ്ണൽ കൺസർട്ട്, ചുരുങ്ങിയ നിലയിലുള്ള ആകാശക്കാഴ്‌ച, മെൻസ്‌ ഫോറവും, എം.എം.വി.എസും ചേർന്നൊരുക്കുന്ന തട്ടുകടയും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ അഭിവന്ദ്യ തിരുമേനിയുടെ കാർമ്മികത്വത്തിൽ കുർബാന.

ഫാ.ഷിബു ദാനിയേൽ, ബൈനോ ജോഷ്വാ സുബിൻ ബാബുക്കുട്ടി, ഡോ. ജോളി കുരുവിള, റിനു ചെറിയാൻ എന്നിവരും കുടുംബങ്ങളുമാണ് ഇത്തവണ പെരുന്നാൾ രക്ഷാധികാരിമാർ.

വിവരങ്ങൾക്ക്:

സെക്രട്ടറി എൽസി തോമസ്(516) 998-5662

ജോയിന്റ് ട്രസ്റ്റി റോഷിൻ ജോർജ്(973) 337-3202

ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ