മേടം ( അശ്വതി , ഭരണി കാര്‍ത്തിക “1” )
ഏര്‍പ്പെടുന്ന പ്രവര്‍ത്തികളിലെല്ലാം വിജയം ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം ലഭിക്കാം, ആത്മവിശ്വാസം കൂടും, തൊഴിലില്‍ മേന്മകള്‍, പൊതുരംഗത്ത് നേട്ടം, രോഗങ്ങള്‍ കൊണ്ടുള്ള ധനചിലവ്.
ഇടവം (കാര്‍ത്തിക”2,3,4 “,രോഹിണി , മകയിരം”1,2”)
സ്ഥാന ചലനം, താഴത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, ശത്രു ദോഷം, വ്യാപാര സാമര്‍ദ്ധ്യം, ആസൂത്രണ വിദഗ്ധന്‍, നല്ല കാര്യശേഷി, യാത്രാഗുണം,
സുഖജീവിതം, പ്രണയസാഫല്ല്യം, യാത്രയില്‍ ബുദ്ധിമുട്ടുകള്‍.
മിഥുനം (മകയിരം”3,4″, തിരുവാതിര, പുണര്‍തം”1,2,3 “)
സ്വന്തം മണ്ടത്തരങ്ങള്‍ക്ക് മറ്റുള്ളവരെ കുറ്റം പറയും, കഠിനമായ പരിശ്രമം വേണ്ടി വരും, കാര്യങ്ങള്‍ യുക്തിപരമായി നിര്‍വ്വഹിക്കും, മറ്റുള്ളവരുടെ സ്വകാര്യ രഹസ്യങ്ങള്‍ പരസ്യമാക്കും, വാക്ക് പാലിക്കാന്‍ സാധിക്കും, പലവിധത്തിലും ഉള്ള പുരോഗതി.
കര്‍ക്കടകം (പുണര്‍തം “4”,പൂയം , ആയില്ല്യം)
കുടുംബ ചുമതലകള്‍ ഉത്തരവാദിത്തതോടെ നിറവേറ്റും, എല്ലാരംഗത്തും അഭിവൃദ്ധി, കുടുബസ്സുഖം,സഹോദര സഹായം, ബിസിനസ്സില്‍ നേട്ടം, ശത്രു ജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും.
ചിങ്ങം (മകം , പൂരം , ഉത്രം “1”)
ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം,രോഗമുക്തി ലഭിക്കും, സന്താനസുഖം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം.
കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
സ്ത്രീകള്‍ മൂലം സുഖവും സമാധാനവും, എല്ലാവരിലില്‍ നിന്നും സഹായ സഹകരണങ്ങള്‍, ജനപ്രീതിയും അംഗീകാരവും, ധനത്തിന്‍റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല,.
തുലാം (ചിത്തിര”3,4″, ചോതി, വിശാഖം”1,2,3″)
ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും,ഇടപാടുകളില്‍ വിജയം, ധനവരവ്, കലാപരമായി നല്ലസമയം, കൂര്‍മ്മ ബുദ്ധി, മാന്യത,ഭാവികരുപ്പിടിപ്പിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, കുടുബസുഖം.
വൃശ്ചികം (വിശാഖം,”4″അനിഴം, തൃകേട്ട)
ആത്മീയത വളരും, മറ്റുള്ളവരെ സഹായ്ക്കും, വ്യാപാര സാമര്‍ത്ഥ്യം, കാര്യശേഷി, ശത്രുക്കളെ പരാജയപ്പെടുത്തും, രാഷ്ട്രീയ രംഗത്ത് പൊതുജന പിന്തുണ, സ്ത്രീകള്‍ മുഖേനെ നേട്ടം, ആരോഗ്യനില തൃപ്തികരം.
ധനു (മൂലം, പൂരാടം, ഉത്രാടം”1″ )
വ്യവഹാര പരാജയം, കലഹം, ദേഷ്യം നിയന്ത്രിക്കാന്‍ സാധിക്കില്ല, പണമിടപാട് രംഗത്ത് വാക്കുപാലിക്കാന്‍ കഴിയാതെവരും. വിലപിടിപ്പുള്ള പ്രമാണങ്ങള്‍ പലതും നഷ്ടപ്പെടാന്‍ ഇടയായേക്കാം, ഭാഗ്യപരീക്ഷണം നടത്തരുത്.
മകരം (ഉത്രാടം “2,3,4”, തിരുവോണം, അവിട്ടം”1,2)
നിഷ്കളങ്കമായി പെരുമാറും,ക്ഷേത്ര ദര്‍ശനം നടത്തും, കാര്യങ്ങള്‍ അനുകൂലമാകും, കീഴ്ജീവനക്കാരെ ശാസിക്കേണ്ടി വരും, സമാധാനവും സ്വസ്ഥതയും നിലനില്‍ക്കും, വിദ്യാര്‍ദ്ധികള്‍ക്ക് അനുകൂലമായ സമയം.
കുംഭം (അവിട്ടം”3,4″, ചതയം, പൂരുരുട്ടാതി”1,2,3″)
വിവാഹാലോചന പുരോഗമിക്കും, കുടുബസുഖം, സന്താനങ്ങളെക്കൊണ്ട് ഗുണാനുഭവങ്ങള്‍, അനുകൂലമായ സ്ഥലമാറ്റം, ആരോഗ്യസ്ഥിതി തൃപ്തികരം, കുടുബത്തില്‍ സ്വസ്ഥതയും സമാധാനവും.
മീനം (പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ധനലാഭം,ആകര്‍ഷകത്വം, സത്യസന്തത, ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി, അന്യ ദേശവാസം ഗുണം ചെയ്യും, തൊഴിലില്‍ അധികാര പ്രാപ്തി, വശ്യമായ സംസാരം,രോഗശാന്തി, സുഖാന്വേഷി.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.



