Sunday, September 15, 2024
Homeഅമേരിക്കദെന്തൊര് ദുനിയാവപ്പാ…! (കഥ) ✍ഹംസ കൂട്ടുങ്ങൽ

ദെന്തൊര് ദുനിയാവപ്പാ…! (കഥ) ✍ഹംസ കൂട്ടുങ്ങൽ

ഹംസ കൂട്ടുങ്ങൽ✍

തൊറസ്സായ കാട്ടില് സ്വന്തം ഇശ്ടത്തിന് നടക്കേം ഇരിക്ക്യേം
ബസ്സണം കയ്ക്കേം ഇണചേര്യേം ചെയ്ത് നടന്ന്ര്ന്ന ഞങ്ങളെ കെണിവെച്ച് ചതിച്ച്, ബോദം കെട്ത്തിക്കൊണ്ടന്ന് ബെല്ലിക്കാട്ടെ ഇര്മ്പ് കൂട്ടിലടച്ചത് എന്ത് പുണ്ണാക്കിനാണാവോ?

കോമ്പല്ലുള്ളോറ്റങ്ങടെ ബസ്സണം എറച്ച്യാണ്ന്ന് ആര്ക്കാ അറിയാത്തത്? അത് മാറ്റാൻ പറ്റൂല്ലാന്ന് ബോദ്യള്ളതോണ്ടല്ലേ ഞങ്ങക്ക് ചോറും സാമ്പാറും തരാത്തത്?

സകല എണ്ണത്തിനേം വെറപ്പിച്ച് കാട്ടില് രാജാവും രാജ്ഞിയുമായി
വിലസിച്ചിരുന്ന ഞങ്ങള് ഇരുമ്പു കൂട്ടിക്കെടന്ന് ഇപ്പൊ മനിസ്സമ്മാരെ പേടിക്കണ്ട ഗതികേടിലായി.

ഈ കൂട്ടില്‌ക്ക് തള്ളി വിട്ടോൻ അന്ന് എന്ത് ഒലക്കക്കാണാവോ
രണ്ട് ജാതീപ്പട്ട മനിസമ്മാര്ടെ പേര് ഞങ്ങക്കിട്ടത്? അതല്ലേ ഇപ്പൊ കൊയപ്പായത്? നാട്ടിലെ മനിസമ്മാര് (ബോദള്ളോരല്ല) തമ്മീ തല്ലൂത്രെ! അതോണ്ടിനി ഞങ്ങക്ക് ന്നല്ല, മിണ്ടാൻ കയ്യാത്ത ഞങ്ങടെ കൂട്ടര്ക്കിനി മനിസമ്മാര്ടെ പേരിടാൻ പാടില്ലാന്ന് മോളീന്ന് ഉത്തരവായിട്ടുണ്ട് പോലും! ഇത് ബല്ലാത്തൊര് ഹലാക്കിൻ്റെ അവ് ലും കഞ്ഞി തന്നെ! ങ്ങള് തന്നെ പേരിടണ്. ങ്ങള് തന്നെ തമ്മീത്തല്ലണ്. ഇന്നട്ട് അത് പുലിവാലാണ്ന്ന് നിശ്ചയിക്കണ്!

നാട്ടില് ഗൗരവള്ള നൂറ് കൂട്ടം കാര്യങ്ങള് തീർപ്പാക്കാനുണ്ട്. അപ്പയാണ് ഈ പുട്ട് കച്ചോടം. ഇങ്ങള് ഈ കുണ്ടാമണ്ട്യാക്കെ ഇണ്ടാക്കി നാടിൻ്റേം നാട്ട്കാര്ടേം
സമാദാനം നശിപ്പിച്ചോണ്ടിരിക്ക് ഞങ്ങള് ദേ ഇണ ചേരാൻ പോവ്വാണ്.

ഹംസ കൂട്ടുങ്ങൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments