Sunday, May 19, 2024
Homeകഥ/കവിതഅമ്മ മലയാളം (കവിത) ✍രചന - ജയന്തി ശശി

അമ്മ മലയാളം (കവിത) ✍രചന – ജയന്തി ശശി

രചന - ജയന്തി ശശി✍

അമൃതിൻ മധുരമൂട്ടുമമ്മമലയാളമേ
നിൻ ദിവ്യപ്രപഞ്ചത്തിലെൻ്റെ ജന്മപുണ്യം!
സുജനമാനസ്സേ നിൻ വീണാതന്ത്രിയിൽ
നിത്യവസന്തമായ് മീട്ടിയുണർത്തുന്ന
സുപദം ചൊല്ലിത്തരികയെൻ ഹൃത്തിലായ്..

സുപർണിയിൽ സന്തതം തൊഴുതുണർന്ന്
സുഷമമലരിൻസുഗന്ധം പൊഴിക്കുമ്പോൾ
അകതാരിലറിവിന്നക്ഷരങ്ങൾ പകരുന്ന
ഹൃദിഭാഷയാം പെറ്റമ്മയാണെൻ്റെ മലയാളം..

മലയാളഭാഷ തൻ സുധാരസത്താൽ
മനമേറെനെയ്തിട്ടസുവർണനിമിഷം
മറക്കുവാനാകുമോ ശ്രേഷ്ഠഭാഷയാം-
പെറ്റമ്മയെ,ഋതുക്കളെത്രകൊഴിഞ്ഞാലും..

മാതൃത്വത്തിൻസ്തന്യം ചുരത്തും മഹനീയമാം
മലയാളമേ,മർത്യ ചിന്തയിലുദിക്കുന്ന
മാസ്മരികമഞ്ജുഭാവനയാൽ കാവ്യങ്ങൾ
എഴുതപ്പെടുന്നുമഹത്വമാം മലയാളഭാഷ.!

രചന – ജയന്തി ശശി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments