തുമ്പപ്പൂവിൻ
വിശുദ്ധി മധ്യേയിങ്ങനെ
പുഞ്ചിരിച്ചു…
ഓണമെത്തിയെന്ന്
ആർപ്പുവിളിച്ചു
ചെമ്പരത്തി…
ഭാഗ്യവതിയായ
ചെത്തി
പലനിറത്തിൽ
അണിഞ്ഞൊരുങ്ങി..
കണ്ണെഴുതാൻ
നന്ത്യാർവട്ടവും….
വന്നു ചേർന്നു…
അഭിമാനകീരിടമണിയാൻ ആർക്കാണ്
യോഗമെന്ന്
തണലിൽ വിരിഞ്ഞ
കൃഷ്ണകീരീടത്തിന്റെ ചോദ്യം
മുറിവുണക്കുന്ന
മുക്കുറ്റി…
ഏവരും ഇത് പോലെ
ഹൃദയമുള്ളവരാകട്ടെ
എന്ന് ആശംസിച്ചു..
മുല്ലയും രാജമല്ലിയും
എന്നും സുഗന്ധം പരത്തി കൊണ്ട്
പോയ കാലത്തെ ഓർമ്മിച്ചു…
കുഞ്ഞുകാക്കാപ്പൂക്കൾ
ക്ഷമയുടെ പാഠം
പഠിപ്പിച്ചിരുന്നു..
ആ. വയലാകെ നീലാകാശത്തിൻ
ഭംഗിയായി പിന്നെ..
നിത്യകല്യാണിയെ
നോക്കി
വാടാമല്ലിക
തന്റെ കരുത്തുറ്റ
ആത്മാവിനെ
കുറിച്ചോർത്ത്
ഗാനമുതിർത്തു..
ഓണപ്പൂക്കളത്തിലാകെ
മനസ്സിൻ വിവിധ ഭാവങ്ങൾ
മിന്നിതിളങ്ങി..
മുഷിച്ചിന്
അറുതി വരുത്തി.
പുതുമ തേടാൻ
ആഹ്വാനം ചെയ്യുന്നുവോ ഓരോ
പൂക്കളും.



